Articles

മേനക ഒഴിവാക്കിയ സിനിമകളിലൂടെ സിനിയമയിലെത്തിയ 3 സുന്ദരികൾ

Sponsored Links

3-actress

മേനക ഒഴിവാക്കിയ സിനിമകളിലൂടെ സിനിയമയിലെത്തിയ 3 സുന്ദരികൾ
ബാലന്‍ .കെ . നായര്‍ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങി കൊടുത്ത ചിത്രമാണ് ‘ഓപ്പോള്‍’. ഒപ്പോളായി വേഷമിട്ടത് നടി മേനകയായിരുന്നു.ഓപ്പോളിലെ അഭിനയം മേനകയുടെ സമയം തെളിയിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ വന്‍ നടന്മാരെല്ലാം മേനകയെ ഡേറ്റിനുവേണ്ടി ക്യൂ നില്‍ക്കേണ്ടിവന്നു .അക്കാലത്ത് മേനക ഉപേക്ഷിച്ച മൂന്ന് ചിത്രങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമയില്‍ പ്രതിഭകൊത്തിവെച്ച മൂന്ന്‍ അഭിനേത്രികള്‍ പിറന്നത് . തമിഴ് സിനിമയുടെയും ഭാരതിരാജയുടെയും ചരിത്രവിജയമായ ‘ ”അലൈകള്‍ ഒഴ്വാതില്ലൈ ” എന്ന ചിത്രത്തിലെ നായികാവേഷം മേനക ഉപേക്ഷിക്കാന്‍ കാരണം സ്വിമ്മിംഗ് സ്യൂട്ടായിരുന്നു .ചിത്രത്തിലെ നായിക രാധ പിന്നീട് , മലയാളം തെലുങ്ക് കന്നഡ ഭാഷകളിലെ പോപ്പുലര്‍ നായികനടിയായിമാറി . ഭാഗ്യരാജിന്‍റെ മാസ്റ്റര്‍ പീസ്‌ ‘മുന്താണി മുടിച്ച്‌’ എന്ന ചിത്രത്തിലെ നായികാവേഷം മേനക കൈവിട്ടത് 78ദിവസം ഒരുമിച്ച് ഡേറ്റ് കൊടുക്കാന്‍ കഴിയാത്ത കാരണമായിരുന്നു. എന്നാല്‍, മുന്താണി മുടിച്ചിലൂടെ വന്ന ഉര്‍വ്വശി മലയാളസിനിമയ അടക്കി വാണിരുന്നു .

നിരവധി നായികമാരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ ബാലചന്ദ്രമേനോന്‍റെ ലാന്‍റ്മാര്‍ക്ക് ചിത്രമായ ”ഏപ്രില്‍ 18”ലെ നായികാവേഷം മേനോന്‍ ആദ്യം ഓഫര്‍ ചെയ്തത് മേനകയ്ക്കായിരുന്നു. പക്ഷേ ,ബാലചന്ദ്രമേനോന്‍ ചോദിച്ച സമയത്ത് മേനകയെ മറ്റൊരു ചിത്രത്തിലേക്ക് കരാര്‍ചെയ്തിരുന്നു . ഏപ്രില്‍ 18 ലൂടെ ബാലചന്ദ്ര മേനോന്‍ അവതരിപ്പിച്ച ശോഭന ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അഭിനേത്രികളില്‍ ഒരാളായിമാറി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top