Sports

ശ്രീശാന്ത് ആണെന്റെ റോൾ മോഡൽ – മുംബൈ ഇന്ത്യൻസ് താരം

Sponsored Links

m d

ശ്രീശാന്ത് ആണെന്റെ റോൾ മോഡൽ – മുംബൈ ഇന്ത്യൻസ് താരം

sreeshanth_metromatinee

ക്രിക്കറ്റ് ലോകത്തെ ഒഴിവാക്കപ്പെട്ട താരമാണ് ശ്രീശാന്ത് . ക്രിക്കറ്റിനെ വാതുവെപ്പുകാര്‍ക്ക് ഒറ്റിയെന്ന ചീത്തപ്പേരുളള ശ്രീശാന്ത് ഒട്ടേറെ അവഗണനയും അവജ്ഞയും നേരിട്ട ആളാണ് . നേട്ടങ്ങളുടെ അവിശ്വസനീയ കൊടുമുടിയില്‍ നിന്നും വന്‍ വീഴ്ച്ചകളിലൂടെ ഒന്നുമല്ലാതെ ആയിപ്പോയ താരം.

Nidheesh-mi-thumb

എന്നാല്‍ ശ്രീശാന്തിനെ ഇപ്പോഴും ആരാധിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന് മലയാളി താരം എംഡി നിധീഷ് ആണ് ശ്രീശാന്തിനോടുളള ആരാധന തുറന്ന് പറഞ്ഞത് . ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നിധീഷ് ഇക്കാര്യം വ്യക്തമാക്കിയത് .

SjVi0cbHd4

‘ശ്രീശാന്ത് ആണെന്റെ റോള്‍ മോഡല്‍ 2005 ല്‍ അദ്ദേഹം അരങ്ങേറിയതു മുതല്‍ ഞാന്‍ ശ്രീശാന്തിന്റെ ആക്ഷന്‍ അനുകരിക്കുന്നു . പ്ലസ് ടുവിന് ശേഷമാണ് ക്രിക്കറ്റിനെ കാര്യമായി കാണാന്‍ തുടങ്ങിയത് . കൂട്ടുകാര്‍ പറഞ്ഞതനുസരിച്ച് ടിസിസി ക്ലബില്‍ ജോയിന്‍ ചെയ്തു ‘ നിധീഷ് പറഞ്ഞു .

sreesanth

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ നിധീഷ് നേടിയിട്ടുണ്ട് . കൊച്ചിക്കാരനായ ഈ 26 ക്കാരനെ 20 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് താരലേലത്തില്‍ സ്വന്തമാക്കിയത് .

dc-Cover-jtefavkjsh0b6gnft4h1m5ksf2-20170215162642.Medi

md nidheesh about sreeshanth

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top