News

ഉണ്ണി മുകുന്ദനെതിരേയുള്ള യുവതിയുടെ പരാതിയെ കുറിച്ച് ചോദിച്ചതിന് മാതൃഭൂമി ന്യൂസ് സംഘത്തെ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമാ സെറ്റില് തടഞ്ഞുവെച്ചു

Sponsored Links

unni cvr

ഉണ്ണി മുകുന്ദനെതിരേയുള്ള യുവതിയുടെ പരാതിയെ കുറിച്ച് ചോദിച്ചതിന് മാതൃഭൂമി ന്യൂസ് സംഘത്തെ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമാ സെറ്റില് തടഞ്ഞുവെച്ചു

image

തിരക്കഥാകൃത്തായ യുവതിക്ക് നേരെ ലൈംഗീക അതിക്രമ വിവാദത്തിൽ പെട്ട ഉണ്ണി മുകുന്ദൻ വീണ്ടും വിവാദത്തിൽ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ മാതൃഭൂമി ന്യൂസ് സംഘത്തിനു നേരെ ഗുണ്ടായിസം . മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം.എസ്.ലിഷോയ്, ക്യമറാമാന്‍ നിഖില്‍ ജോസഫ് എന്നിവരെയാണ് ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തടഞ്ഞുവെച്ചത്. ഉണ്ണിമുകുന്ദനെതിരെ യുവതി പീഡനത്തിന് പരാതി നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം.

unnimukundan-27-1501165786

തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനില്‍ മാസ്റ്റർപീസിന്റെ ആഘോഷമാണെന്നറിഞ്ഞാണ് വാർത്ത സംഘം എത്തിയത്. ആഘോഷത്തെ കുറിച്ച് പ്രതികരിച്ച ശേഷം ഉണ്ണി മുകുന്ദനെതിരെ ലൈംഗിക പീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെ കുറിച്ച് ചോദിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നു.

unni-mukundan-1.jpg.image.784.410 (1)

തുടര്‍ന്ന് വിഷ്വലുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും സെറ്റിലുണ്ടായിരുന്ന ഒരു സംഘമാളുകള്‍ ക്യാമറാമാന്‍ നിഖിലിനെ തടഞ്ഞുവെക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതിനു ശേഷമേ നിഖിലിനെ വിട്ടയച്ചുള്ളൂ. മാതൃഭൂമി സംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ സെറ്റിലെ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു.

Unni-Mukundan-plans-to-lNews517

mathrubhumi reporter harassed by unni mukundan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top