News

മോഹൻലാലിന്റ നായിക മഞ്ജു തന്നെ, നുണ പ്രചാരണങ്ങൾ തള്ളി സംവിധായകൻ

Sponsored Links

lal-manju-odiyan

ദിലീപ്‌ വിഷയത്തിൽ മഞ്ജു വിവാദത്തിൽ ആയതോടെ മോഹൻലാൽ സിനിമയായ ഒടിയനിൽ നിന്ന് താരത്തെ മാറ്റി മറ്റൊരാളെ നായികയാക്കുമെന്ന്‌ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ വ്യാപകമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച്, പരസ്യ സംവിധാന രംഗത്തുനിന്നും സിനിമാ സംവിധാനത്തിലേക്ക്‌ കടക്കുന്ന ശ്രീകുമാർ മേനോന്റെ ഒടിയനിൽ മഞ്ജു വാര്യർ തന്നെ നായികയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

പരസ്യ സംവിധായകനായിരുന്ന ശ്രീകുമാർ മേനോന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനത്തെ ഇതുവരെ തടഞ്ഞിരുന്നത്‌ ദിലീപ്‌ ആണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്‌. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയതിന്‌ പിന്നിൽ ശ്രീകുമാർ മേനോന്റെ സാന്നിധ്യമുണ്ടെന്നും, മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്നും ദിലീപും അടുത്ത വൃത്തങ്ങളും ആരോപിച്ചിരുന്നു. കല്യാണിന്റെ പരസ്യത്തിലൂടെ മഞ്ജു വാര്യരെ വെള്ളിത്തിരയിലേക്ക്‌ തിരികെ കൊണ്ടു വന്നത്‌ ശ്രീകുമാർ മേനോൻ ആയിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top