News

മികച്ച അഭിനേത്രിയായ മഞ്ജുവാര്യര്‍ പറയുന്നു ഒരുമിച്ചഭിനയിച്ചപ്പോള്‍ തനിക്കൊരാള്‍ വെല്ലുവിളിയായെന്ന്.

Sponsored Links

1230017_415214835352850_1777713224223742979_n

മികച്ച അഭിനേത്രിയായ മഞ്ജുവാര്യര്‍ പറയുന്നു ഒരുമിച്ചഭിനയിച്ചപ്പോള്‍ തനിക്കൊരാള്‍ വെല്ലുവിളിയായെന്ന്.  ക്രിസ്മസ് റിലീസായെത്തുന്ന ജോ ആന്‍ഡ് ദി ബോയ് എന്ന സിനിമയുടെ ചിത്രീകരണം പങ്കുവച്ചുള്ള കുറുപ്പിലാണ് മഞ്ജു സനൂപിനെ കുറിച്ച് വാചാലയാകുന്നത്.

മഞ്ജുവാര്യരുടെ കുറുപ്പിങ്ങനെ.. ജോയും ആ ബോയിയും നിങ്ങളെ കാണാന്‍വരികയാണ് ഉടന്‍. ഞാനാണ് ജോ. ബോയ് നിങ്ങളുടെ പ്രിയപ്പെട്ട സനൂപ്. വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമുണ്ട് മലയാളികള്‍ക്ക് സനൂപിനോട്. കുസൃതിക്കണ്ണുള്ള മിടുമിടുക്കന്‍. ‘മങ്കിപെന്‍’ സനൂപിന്റെ ആദ്യ സിനിമയായിരുന്നുവെന്ന് സെറ്റിലെത്തും വരെ അറിഞ്ഞില്ല. അത്രത്തോളം അഭിനയപരിചയം തുടിച്ചു നിന്നിരുന്നു അവന്റെ ചലനങ്ങളില്‍. കരയുമ്പോഴും ചിരിക്കുമ്പോഴും അത് നമുക്കരികില്‍ കേള്‍ക്കും പോലെ തോന്നുമായിരുന്നു.

പ്രേക്ഷകന് ചാരെയെന്ന് തോന്നിപ്പിക്കുമ്പോഴാണ് ഒരു അഭിനേതാവ് വിജയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഈ ചെറിയ പ്രായത്തില്‍ തന്നെ സനൂപിന് അത് സാധിക്കുന്നു. അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും ഒരുകൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോ ആന്റ് ദ് ബോയിയുടെ ജീവന്‍. ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും. സൂര്യപ്രകാശം കൂടുതല്‍ തളിര്‍ക്കാന്‍ ചെടികളെ പ്രചോദിപ്പിക്കുന്നതു പോലെയുള്ള അനുഭവമാണത്. അതിനെ ഓര്‍മിപ്പിക്കുന്ന കുഞ്ഞുമിന്നലാട്ടങ്ങളാണ് സനൂപില്‍ കാണാനായത്.

ഈ ക്രിസ്മസ് കാലത്ത് ജോ ആന്റ് ബോയിയിലൂടെ സനൂപ് എന്ന നക്ഷത്രം നിങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്കുമെന്ന് എനിക്കുറപ്പാണ്.. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ സംവിധായകരിലൊരാളായ റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ദ ബോയ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top