Articles

മണിച്ചിത്രത്താഴിന്‌ ഗംഭീര ക്ളൈമാക്സ്‌ നിർദേശിച്ചത് ആരെന്ന് അറിയാമോ?

Sponsored Links

manichathazhu_climax

മണിച്ചിത്രത്താഴിന്‌ ഗംഭീര ക്ളൈമാക്സ്‌ നിർദേശിച്ചത് ആരെന്ന് അറിയാമോ?

20-1492673234-manichitrathazhu-here-are-8-facts-that-you-didnt-know-08

മലയാള സിനിമയിലെ എക്കാലത്തേയും  മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലാസ്സിക് പദവിയുള്ള കൊമേഴ്സ്യല്‍ ഹിറ്റാണ് ‘മണിച്ചിത്രത്താഴ്’. നകുലനെ (സുരേഷ് ഗോപി) പലകയില്‍ കിടത്തി ഗംഗയ്ക്ക് മുന്നിലേക്ക്‌ നയിക്കുകയും, വിദഗ്ദമായി പലക താഴേക്ക്‌ കറക്കി അയാളെ രക്ഷിച്ചതിന് ശേഷം കണ്ണട ഊരി സംതൃപ്തമായ, ആത്മഹര്‍ഷം തുളുമ്പുന്ന ചിരിയോടെ നില്‍ക്കുകയും ചെയ്യുന്ന ഡോ. സണ്ണിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇന്നും തുടിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണ്.

863df63a7e82d8ce6d95bd4212df6a37

എന്നാല്‍, ആ ക്ലൈമാക്സ് നിര്‍ദ്ദേശിച്ചത് തിരക്കഥാകൃത്ത്‌ മധു മുട്ടമോ, സംവിധായകന്‍ ഫാസിലോ ആയിരുന്നില്ല. സുരേഷ് ഗോപിയാണ് മലയാള സിനിമയുടെ ചരിത്രം മാറ്റിയ ആ ക്ലൈമാക്സിന് പിന്നില്‍ എന്ന് സംവിധായകന്‍ ഫാസില്‍ തന്‍റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

1492620914_358_manichitrathazhu-8-facts-that-you-dont-know-about-the-movie

മൂന്നു വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഫാസില്‍ “മണിച്ചിത്രത്താഴ്” തിരക്കഥ പൂര്‍ത്തിയാക്കിയത്. താരങ്ങളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം നീങ്ങിയിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്സ്‌. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നത് ഫാസിലിനും, മധു മുട്ടത്തിനും മുന്നില്‍ ഒരു കീറാമുട്ടിയായി അവശേഷിച്ചു. സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണിയെന്തിന്, മറ്റേത് മനോരോഗ വിദഗ്ദനായാലും പോരെ എന്ന ചോദ്യം ഉയര്‍ന്നു.

manichitrathazhu-cover-19-1492607833

മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസമെന്ന തലത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അക്കാര്യം മാത്രം ഉപയോഗിച്ചാല്‍ സിനിമ അന്ധ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്നു എന്ന ദുഷ്പ്പേരും കേള്‍ക്കേണ്ടി വരും. പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗ നിവാരണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന ഒന്നാകണം എന്നതില്‍ തട്ടി സിനിമ വഴിമുട്ടി. അപ്പോഴാണ്‌ സുരേഷ് ഗോപിയുടെ രംഗപ്രവേശം.

manichitrathazhu

കഥ എവിടം വരെയായി, സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായി സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തി. പതിവുപോലെ സംസാരം തന്നെ സംസാരം. ലോകത്തുള്ള എല്ലാറ്റിനെയും കുറിച്ചുള്ള സംസാരം. പോകാറായപ്പോള്‍ വീണ്ടും സിനിമയിലേക്ക്. തമാശപോലെയാണ് ഫാസില്‍ തന്നെ വിഷമിപ്പിക്കുന്ന ക്ലൈമാക്സ്‌ കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചത്. ഉടനെ സുരേഷ് ഗോപി രണ്ടു കൈയും നെഞ്ചിന്‍റെ ഭാഗത്ത്‌ വച്ച് ഒരു കറക്കം കറക്കി. എന്നിട്ടൊരു പറച്ചില്‍. “പലകയില്‍ അപ്പുറവും, ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ?”

hqdefault (3)

“തലച്ചോറ് അതേറ്റു വാങ്ങിയപ്പോള്‍, അകന്നുപോകുന്ന ആ കാറും നോക്കി ഞാന്‍ ചിന്തിച്ചുപോയി. എത്ര നിസ്സാരനാണ്‌ ഞാന്‍. എത്ര നിസ്സാരന്‍. ആ പോയ ആള്‍ ഇട്ടിട്ടുപോയ മന്ത്രത്തിന്‍റെ വില എത്രയാ? പറയാന്‍ പറ്റുമോ? അളക്കാന്‍ പറ്റുമോ? ഞാന്‍ നന്ദി പറഞ്ഞു. എല്ലാറ്റിനും, എല്ലാവര്‍ക്കും”

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top