News

തിരുവനന്തപുരം മൃഗശാലയിൽ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തു ചാടി- വീഡിയോ

Sponsored Links

zoo

തിരുവനന്തപുരം മൃഗശാലയിൽ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തു ചാടി- വീഡിയോ

തിരുവനന്തപുരം മൃഗശാലയിൽ ഒറ്റപ്പാലം സ്വദേശി സിംഹ കൂട്ടിലേക്ക്‌ ചാടി.സിംഹക്കൂടിന്റെ പുറകുവശത്തു കൂടെയാണ് മുരുകൻ എടുത്തു ചാടിയത്.രണ്ടു വയസ്സുളള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാൾ ചാടിയത്.
28058983_1569847369794983_1924991526604391326_n
രാവിലെ 11 മണിയോടെയാണ് ഒറ്റപ്പാലം സ്വദേശിയായ മുരുകൻ സിംഹക്കൂട്ടിലേക്ക് ചാടിയത്. ഇതു കണ്ട വാച്ച്മാൻ ഉടൻതന്നെ സുരക്ഷാ ജീവനക്കാരെ വിളിച്ചു കൂട്ടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
zoo
ഇയാളുടെ അടുത്തുവരെ സിംഹം എത്തിയതായി കണ്ടുനിന്നവർ പറഞ്ഞു. മുരുകൻ ചാടുന്നതു കണ്ട ഉടൻ തന്നെ വാച്ച്മാൻ സുരക്ഷാ ജീവനക്കാരെ വിളിച്ചു. ഇവർ ഉടൻ തന്നെ സിംഹത്തെ ദൂരേക്ക് ഓടിച്ചുവിടുകയും മുരുകനെ രക്ഷപ്പെടുത്തുകയും ആയിരുന്നു.

അതേസമയം, ജീവനക്കാർ മുരുകനെ കൂട്ടിൽനിന്ന് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇയാള പുറത്തെത്തിച്ചത്. മുരുകന്റെ കാലിന് പരുക്കേറ്റിട്ടുണ്ട്. ഇയാൾക്ക് മദ്യപിച്ചിരുന്നോയെന്ന് വ്യക്തമല്ല. അതോ മാനസിക പ്രശ്നമുളള വ്യക്തിയാണോയെന്നും അറിവില്ല.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top