Articles

ഗിന്നസ് പക്രുവിന്‌ മമ്മൂക്കയുടെ കോൾ, വിശ്വസിക്കാനാകാതെ പക്രു!

Sponsored Links

guinnes-pakru-mammukka

ഗിന്നസ്‌ പക്രു ഒരിക്കൽ പറഞ്ഞൊരു സംഭവമുണ്ട്‌. ഏതോ ചാനലിൽ പക്രുവിന്റെ പ്രോഗ്രാം നടക്കുന്നു. അതു കഴിഞ്ഞപ്പോൾ രാത്രി പത്തര മണി. അപ്പോഴാണ്‌ മൊബെയിലിലേക്ക്‌ ഒരു കോൾ.
‘ഞാൻ മമ്മൂട്ടിയാണ്‌. തന്റെ പ്രോഗ്രാം ചാനലിൽ കണ്ടു. അസ്സലായിട്ടുണ്ട്‌. കീപ്പിറ്റപ്പ്‌.’
പക്രുവിന്‌ വിശ്വസിക്കാനായില്ല. മിമിക്രിക്കാരായ സുഹൃത്തുക്കളിൽ ആരോ കളിയാക്കാൻ വേണ്ടി ശബ്ദം മാറ്റി വിളിച്ചതാണെന്നാണ്‌ അദ്ദേഹം കരുതിയത്‌.
‘സാർ മമ്മുക്ക തന്നെയാണോ?’
‘എന്താടോ തനിക്കൊരു വിശ്വാസമില്ലാത്തത്‌. സംശയമുണ്ടെങ്കിൽ ഫോൺ കട്ട്‌ ചെയ്ത്‌ നമ്പർ നോക്കിക്കോളൂ. യഥാർഥ മമ്മൂട്ടി തന്നെ.”
പറഞ്ഞത്‌ ശരിയായിരുന്നു. നല്ലതു ചെയ്താൽ അഭിനന്ദിക്കുന്നത്‌ മമ്മൂട്ടി എന്ന മഹാനടന്റെ ഒരു രീതിയാണ്‌.
അതുപോലെ മോശം ചെയ്താൽ പ്രതികരിക്കുകയും ചെയ്യും. മറ്റ്‌ ആർട്ടിസ്റ്റുകൾക്കു വേണ്ടി ലൊക്കേഷനിൽ മമ്മുക്ക വഴക്കുണ്ടാക്കുന്നത്‌ നിത്യ സംഭവമാണ്‌. ഫുഡ്‌ ശരിയായില്ലെങ്കിൽ ചില ജൂനിയർ ആർട്ടിസ്റ്റുകൾ മമ്മുക്കയോടാണ്‌ പറയുക. അതു കേൾക്കേണ്ട താമസം പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചുചോദിക്കും.
‘നല്ല ഫുഡ്‌ കൊടുത്താലെന്താ നിങ്ങൾക്ക്‌. എല്ലാവരും കഷ്ടപ്പെടുന്നത്‌ ഫുഡിനുവേണ്ടിയാണ്‌.’
മമ്മുക്ക പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ. അപ്പോൾത്തന്നെ കൺട്രോളർ മെസ്സിലുള്ളവരോടു പറയും. അതോടെ ഫുഡും നന്നാവും. എന്നാൽ ഇക്കാര്യം പലപ്പോഴും പരാതി പറഞ്ഞ ജൂനിയർ നടനോ നടിയോ അറിയാറില്ല. മമ്മുക്ക പറയാറുമില്ല.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top