Articles

ഒരു പൈസ പോലും വാങ്ങാതെ മാമാങ്കം ടൈറ്റില്‍ മമ്മൂട്ടിയുടെ പുതിയ മാമാങ്കത്തിന് വേണ്ടി നൽകിയപ്പോൾ നവോദയ മുന്നോട്ടു വച്ച ഡിമാൻഡ്

Sponsored Links

Screen Shot 2017-10-19 at 3.33.25 PM

ഒരു പൈസ പോലും വാങ്ങാതെ മാമാങ്കം ടൈറ്റില്‍ മമ്മൂട്ടിയുടെ പുതിയ മാമാങ്കത്തിന് വേണ്ടി നൽകിയപ്പോൾ നവോദയ മുന്നോട്ടു വച്ച ഡിമാൻഡ്
hqdefault (22)
നിത്യഹരിത നായകന്‍ പ്രേംനസീറിന്‍റെയും , മലയാള സിനിമയുടെ ആദ്യത്തെ മുതലാളി നവോദയഅപ്പച്ചന്‍റെയും സുവര്‍ണ്ണ ചിത്രമാണ് ‘മാമാങ്കം’. ഗോവിന്ദന്‍ കുട്ടിയുടെ രചനയില്‍ നവോദയാ അപ്പച്ചന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച മാമാങ്കത്തില്‍ പ്രേംനസീറിനെ കൂടാതെ ജയന്‍ , എം .എന്‍ നമ്പ്യാര്‍ , ബാലന്‍ .കെ ,നായര്‍ ,അംബിക എന്നിങ്ങനെ വലിയ താരനിര അണിനിരന്നിരുന്നു.
mamankam_malayalam_cinema_0
1979ന്‍റെ അവസാനത്തെ രാജകീയ വിജയമായിരുന്നു മാന്മാങ്കം. എന്നാല്‍ , മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് മമ്മൂട്ടി തന്നെ അവകാശപ്പെടുന്ന മാന്മാങ്ക ഉത്സവം പശ്ചാത്തലമാകുന്ന ബിഗ്‌ ബട്ജറ്റ് ചിത്രത്തിന്‍റെ പേരും മാമാങ്കം എന്നാണ്. നവോദയുടെ ബാനറില്‍ മാമാങ്കം എന്ന ചിത്രം മുന്‍പ് രജിസ്റ്റര്‍ ചെയ്ത് പോയത് കൊണ്ട് മാമാങ്കം പേര് അവര്‍ ഒരിക്കലും നല്‍കില്ല എന്നായിരുന്നു മമ്മൂട്ടിയും നിര്‍മ്മാതാവും സംവിധായകനുമെല്ലാം കരുതിയത്.

mamankam-1979-film-titles
പക്ഷേ, നാവോദയുടെ ബാനറിന്‍റെ നിലവിലുള്ള ആളുകളുമായി ബന്ധപ്പെട്ടപ്പോള്‍ നവോദയയുടെ തറവാടിത്വം നിറഞ്ഞ പ്രതികരണമായിരുന്നു ലഭിച്ചത്.”തങ്ങളുടെ അഭിമാനചിത്രമായ മാമാങ്കം ഒരു മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റിലാക്കി പുതുക്കാന്‍ നാവോദയുടെ പിന്‍ഗാമികള്‍ക്ക് നൂറു വട്ടം സമ്മതമായിരുന്നു”.ഒരു പൈസ പോലും വാങ്ങാതെ മാമാങ്കം ടൈറ്റില്‍ ഉപയോഗിക്കാന്‍ വേണ്ട പേപ്പറുകളെല്ലാം ശരിയാക്കി നാവോദയയുടെ ചിലവില്‍ മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് കൊറിയറില്‍ അയച്ചു കൊടുക്കുകയായിരുന്നു നവോദയ ചെയ്തത് .പക്ഷേ, പുതിയ മാമാങ്കത്തിന്‍റെ നിര്‍മ്മതാവിനോട് നവോദയ ഒരു ഡിമാന്റ് വെച്ചിട്ടുണ്ട് . ” മാമാങ്കം എന്ന സുവര്‍ണ്ണ സിനിമയുടെ പേരിനോട് നീതി പുലര്‍ത്തന്നതായിരിക്കണം പുതിയ മാമാങ്കം എന്നാണ് നവോദയായുടെ ഡിമാന്റ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top