Sports

ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ സഹോദരിയുടെ കിടിലൻ ബാറ്റിംഗ് വീഡിയോ, അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

Sponsored Links

malti

ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ സഹോദരിയുടെ കിടിലൻ ബാറ്റിംഗ് വീഡിയോ, അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

7

ഐപിഎല്ലിന്റെ 11-ാം സീസണില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച താരമാണ് ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ച ദീപക് ചാഹര്‍. മികച്ച രീതിയിലുളള ബോളിങ്ങും ബാറ്റിങ്ങും ചാഹറിനെ ചെന്നൈയുടെ വിശ്വസ്‌ത താരമാക്കി മാറ്റി.

6

ദീപക് ചാഹറിന്റെ പിന്നാലെ തന്നെ ബാറ്റേന്തിയിരിക്കുകയാണ് സഹോദരിയായ മാല്‍തി ചാഹര്‍.

5

ചാഹര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഞായറാഴ്‌ചയാണ് മാല്‍തി പരിശീലനം നടത്തിയത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ചില ഷോട്ടുകള്‍ വളരെ മികച്ച രീതിയിലാണ് ചാഹര്‍ കണ്ടെത്തുന്നത്. എന്നാല്‍ കുറച്ച് കളിച്ച് കഴിഞ്ഞപ്പോള്‍ ഇനിയും ക്രീസില്‍ തുടരാനാവില്ലെന്ന് മനസ്സിലായതായി മാല്‍തി വ്യക്തമാക്കുന്നു.

4

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മൽസരത്തിനിടയിലായിരുന്നു മാല്‍തി ചാഹര്‍ ആദ്യമായി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

3

മോഡലും നടിയുമായ മാല്‍തി തന്റെ സഹോദരന്റെ കളി കാണാനെത്തിയതായിരുന്നു അന്ന്. അതു മാത്രമല്ല ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മാല്‍തി.

1

ദീപകിനെ കൂടാതെ മാല്‍തിയുടെ മറ്റൊരു സഹോദരന്‍ കൂടി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ രാഹുല്‍.

നിലവില്‍ ആഗ്രയിലെ ചാഹര്‍ അക്കാദമിയിലാണ് മാല്‍തിയും സഹോദരങ്ങളും ഉളളത്.

2

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top