Articles

മിന്നൽ വേഗത്തിൽ തമിഴ് മനം കീഴടക്കിയ 7 മലയാളിപെൺകൊടികൾ

Sponsored Links

Screen Shot 2017-09-15 at 12.50.44 PM

ഒറ്റ ദിവസം കൊണ്ട് ജീവിതം മാറി മറഞ്ഞവർ ഒരുപാടുണ്ട്. തമിഴ്നാട്ടിൽ ആരാധകരെ സൃഷ്ടിച്ച് ജീവിതം മാറി മറിഞ്ഞ ചില മലയാളിപ്പെൺകുട്ടികളുണ്ട്. വെറുതെ ആരാധിക്കുകയല്ല, ഫാൻസ് ക്ളബ് തുടങ്ങി ആർമാദിക്കുകയാണ് തമിഴ്നാട്ടിലെ ചെറുപ്പക്കാർ. ബിഗ്ബോസിലൂടെ ആരാധകക്കൂട്ടത്തെ സൃഷ്ടിച്ച ഓവിയ ഹെലന് പിന്നാലെ ജിമിക്കി കമ്മൽ നൃത്തമാടിയ ഷെറിലാണ് ഒടുവിൽ ലിസ്റ്റിൽ കയറിയത്. ഇതിനോടകം ലോകമെമ്പാടും ഒരു കോടിയിലേറെ പേർ ഷെറിലിന്റെ നൃത്തം കണ്ടു കഴിഞ്ഞു. എന്നാൽ, തമിഴ് പയ്യന്മാർ ഷെറിലിന്റെ നൃത്തം നെഞ്ചിലേറ്റി. അഭിമുഖത്തിനായി ഷെറിലിനെ തേടി തമിഴ് റേഡിയോ ജോക്കി കേരളത്തിലെത്തിയത് തന്നെ തെളിവ്. ഷെറിലിന് തമിഴിൽ നിന്ന് സിനിമാ ഓഫറുകൾ വരുന്നു. എന്നാൽ, ഇതാദ്യമായല്ല, മലയാളിപ്പെൺകുട്ടികൾ തമിഴരുടെ ഹരമായി മാറുന്നത്. ഭാവന, അനന്യ, രമ്യ നമ്പീശൻ, ഷംന കാസിം, ഇനിയ തുടങ്ങി കോളിവുഡിൽ നായികമാരായ മലയാളി പെൺകുട്ടികൾ നിരവധിയുണ്ട്. എന്നാൽ, ഒരു സുപ്രഭാതത്തിൽ തമിഴരുടെ ഹരമായി മാറിയ മലയാളിക്കുട്ടികളുണ്ട്. തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, അസിൻ, ഗോപിക, അമല പോൾ ഇവരൊക്കെ ഇങ്ങനെ പെട്ടെന്നൊരു നാളിൽ തമിഴ്നാട്ടുകാർ നെഞ്ചേറ്റിയവരാണ്.

Oviya-Hot-Photoshoot-Big-Boss-Tamil-Actress-1
ഓവിയ: ഓവിയ ഹെലൻ, തമിഴ്നാട്ടിൽ ഇപ്പോൾ ഏറ്റവും അധികം ആരാധകരുള്ള മലയാളിയാണിത്. കലവാണി എന്ന ചിത്രത്തിലൂടെ തമിഴിൽ എത്തിയ ഓവിയ സിനിമയിൽ അഭിനയിച്ചല്ല ഇത്രയും ആരാധകരെ നേടിയത്. കമൽ ഹാസൻ അവതാരകനായുള്ള റിയാലിറ്റി ഷോ ബിഗ്ബോസിൽ മത്സരിച്ചാണ് ഓവിയ തമിഴരുടെ നായികയായത്. തുറന്ന പെരുമാറ്റത്തിലൂടെയും സത്യസന്ധതയിലൂടെയുമാണ് ഓവിയ ഏവരുടെയും മനം കവർന്നത്. സിനിമാടിക്കറ്റിലുടെയും ഹോട്ടൽ ബില്ലിലുടെയും ഓവിയയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചവരുണ്ട്. ഓവിയ പേജുകളും പ്രൊഫൈലുകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ഓവിയ ബിഗ്ബോസ് വിട്ടതോടെ ആ പരിപാടി കാണുന്നത് തന്നെ ഉപേക്ഷിച്ച പ്രമുഖരടക്കമുള്ളവരുണ്ട്.

hqdefault (1)
ഷെറിൽ: ഏറ്റവും ഒടുവിൽ തമിഴ് പയ്യൻസിന്റെ മനമിളക്കി മലയാളി പെൺകുട്ടിയാണ് ഷെറിൽ. സിനിമാതാരമല്ല ഷെറിൽ എന്നതാണ് ഇതിൽ ശ്രദ്ധേയം. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മൽ പാട്ടിന് നൃത്തമാടിയ കോളേജ് അദ്ധ്യാപികയാണ് ഷെറിൽ കടവൻ. എന്തായാലും വീഡിയോ ഹിറ്റായതോടെ ഷെറിലിന്റെ തലവര മാറി. ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ ഷെറിലിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രൊഫൈലുകളുടെയും പേജുകളുടെയും എണ്ണമെടുക്കാൻ പറ്റാത്തയത്രയായി. ഇപ്പോൾ വിജയ്‌യുടെ സിനിമയിൽ അഭിനയിക്കാൻ ഷെറിലിനെ തേടി ഓഫർ വന്നുവെന്ന വാർത്തകളും കോളിവു‌ഡിൽ നിന്ന് എത്തുന്നുണ്ട്.

26tamil-movies3നയൻതാര: മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രലോകത്ത് എത്തിയ നയൻതാര അയ്യ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് ചുവട് മാറുന്നത്. ചന്ദ്രമുഖി എന്ന രജനീകാന്ത് ചിത്രത്തിൽ നായിക ആയതോടെയാണ് തമിഴ്നാട്ടുകാർ നയൻതാരയെ തങ്ങളുടെതെന്ന് സ്വീകരിച്ചത്. നയൻതാരയുടെ പേരിൽ അമ്പലം പണിയുന്നതിൽ വരെയെത്തി ആരാധന. സ്വകാര്യജീവിതത്തിലെ ചില പ്രശ്നങ്ങളെ തുടർന്ന് കരിയറിൽ പിന്നോട്ട് പോയ നയൻസ് അതിഗംഭീരമായ തിരിച്ചു വരവ് നടത്തി. തുടർന്ന്, ബില്ല, ആദവൻ, രാജാറാണി, തനി ഒരുവൻ, നാനും റൗഡി താൻ, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. നയൻതാര എന്ന പേര് മതി തമിഴ്നാട്ടിൽ ജനത്തെ തീയേറ്ററിലെത്തിക്കാൻ എന്ന നിലയിലേക്ക് നയൻസിന്റെ താരമൂല്യം വർദ്ധിച്ചു. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും നയൻസ് തന്നെ.

maxresdefault (2)അമലപോൾ: മൈന എന്ന ചിത്രത്തിലൂടെ തമിഴരുടെ മനസ്സിളക്കിയ പെൺകുട്ടിയാണ് അമലപോൾ. തനി നാടൻ പെൺകുട്ടിയുടെ കഥ പറഞ്ഞെത്തിയ മൈനയിൽ നിന്ന് വേലൈ ഇല്ലാ പട്ടതാരി-2വിൽ ധനുഷിന്റെ നായികയായ ശാലിനി വരെ അമലാപോൾ ജീവൻ നൽകിയ തമിഴ് കഥാപാത്രങ്ങൾ നിരവധിയാണ്. തുടർന്ന്. ദൈവത്തിരുമകൾ, വേട്ടൈ, തലൈവ, പസങ്ക-2, അമ്മക്കണക്ക് എന്നിവ അവയിൽ ചിലതുമാത്രം. തമിഴ്സംവിധായകൻ എ.എൽ വിജയ് യെ വിവാഹം കഴിച്ച് തമിഴ്നാടിന്റെ മരുമകളായെങ്കിലും ഒരു വർഷത്തിനകം വിവാഹമോചനം നേടി അമല. ഇപ്പോഴും തമിഴിലും മലയാളത്തിലുമായി ഒരുപാട് ചിത്രങ്ങളുടെ ഭാഗമാണ് അവർ.

Premam Actresses Stills-Anupama Parameswaran-Sai Pallavi-Madonna Sebastine-Mary-Malar-Celine-Onlookers Media

മഡോണ (സെലിൻ): മലരേ നിന്നെ കാണാതിരുന്നാൽ എന്ന പാട്ടുംപാടി കേരളം മുഴുവൻ സായി പല്ലവിക്ക് പിന്നാലെ പോയപ്പോൾ തമിഴ്നാട് വീണത് സെലിന്റെ ചിരിയിലായിരുന്നു. സെലിന്റെയും മലരിന്റെയും പേരിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും പയ്യൻസ് സോഷ്യൽമീഡിയയിൽ പോരായിരുന്നു എന്നതായിരുന്നു സത്യം. എന്തായാലും പ്രേമം തമിഴ്നാട്ടിൽ ഹിറ്റായപ്പോൾ കോളിവുഡിൽ രാശി തെളിഞ്ഞത് മഡോണ എന്ന സെലിനായിരുന്നു. കാതലും കടന്തു പോകും, കവൻ എന്നീ വിജയ് സേതുപതി ചിത്രങ്ങളിൽ നായികയായ മഡോണ സെബാസ്റ്റ്യന് ആരാധകർ കൂടിയിട്ടേയുള്ളൂ.

asin02

അസിൻ: കോളിവുഡിന്റെ റാണിപ്പട്ടം കുറച്ച് കാലത്തേക്ക് സ്വന്തമാക്കി വച്ച നടിയായിരുന്നു അസിൻ. എം. കുമരൻ സൺ ഒഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് അസിൻ തമിഴിൽ അഭിനയം തുടങ്ങിയത്. തുടർന്ന് വന്ന ഗജിനി അസിന്റെ സിനിമാജീവിതം വഴിമാറ്റി. തുടർന്ന്, പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർഹിറ്റ് സിനിമകൾ. ഗജനിയുടെ ഹിന്ദിയിലൂടെ അമീർഖാന്റെ നായികയായി അസിൻ ബോളിവുഡിലേക്ക് അരങ്ങേറി. അതിന് ശേഷമാണ് തമിഴ്സിനിമകളിൽ നിന്ന് അസിൻ വിട്ടുപോയത്. തുടർന്ന്, വിവാഹ ജീവിതത്തിലൂടെ സിനിമാ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ് അസിൻ.

hqdefault

ഗോപിക: ‘മനസ്സിനുള്ളിൽ ദാഹം വന്തിച്ചാ… ” തമിഴർ ഇപ്പോഴും ഇമ്പത്തോടെ പാടുന്ന പാട്ടാണ് ചേരന്റെ ഓട്ടോഗ്രാഫ് സിനിമയിലെ ഈ ഗാനം. അതിൽ പ്രത്യക്ഷപ്പെടുന്ന ഗോപികയ്ക്ക് തമിഴരുടെ മനസ്സിൽ ഇടം നേടാൻ അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ലജ്ജാവതിയേ എന്ന മലയാളം പാട്ട് തമിഴ്നാട്ടിൽ ഹിറ്റായപ്പോൾ തന്നെ ഗോപികയും ഹിറ്റായിരുന്നു. തുടർന്ന്, തമിഴിൽ നിന്ന് ഗോപികയെ തേടി അവസരങ്ങളെത്തി. കാനാകണ്ടേൻ, എംടെൻ മകൻ, വീരാപ്പ് തുടങ്ങി ഒരുപിടി തമിഴ് ചിത്രങ്ങളിൽ ഗോപിക നായികയായി. തമിഴിനേക്കാൾ ഗോപിക തിരഞ്ഞെടുത്തത് മലയാള ചിത്രങ്ങളായിരുന്നുവെങ്കിലും അവർക്ക് തമിഴ്നാട്ടിൽ ആരാധകർ കുറവായിരുന്നില്ല. സിനിമയിൽ നിന്ന് വിട്ടുപോയെങ്കിലും ഓട്ടോഗ്രാഫിലെ ലതിക ഇപ്പോഴും തമിഴർക്ക് പ്രിയപ്പെട്ടവൾ തന്നെ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top