News

ആക്ഷൻ, ഫാമിലി; മേജർ രവിയുടെ 2 ചിത്രങ്ങളിൽ മോഹൻലാലിന്‌ 4 വേഷങ്ങൾ

Sponsored Links

lal-major-ravi

സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി മേജർ രവി രണ്ടു ചിത്രങ്ങളാണ്‌ ഒരുക്കുന്നത്‌. ആദ്യ ചിത്രം പട്ടാള കഥ പറയുമ്പോൾ രണ്ടാമത്തെ ചിത്രം തികച്ചും ഒരു ഫാമിലി എന്റർടെയ്നറായിരിക്കും. ഇന്ത്യ-പാക്‌ യുദ്ധ സമയത്തെ സംഭവ വികാസങ്ങൾ ആസ്പദമാക്കിയൊരുക്കുന്ന 71 വാർ ആണ്‌ ആദ്യ ചിത്രം.
സംഭവ കഥയാണ്‌ 71 വാർ പറയുന്നത്‌. ഇന്ത്യ-പാക്‌ യുദ്ധ സമയത്ത്‌ രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ്‌ ഇത്‌. രണ്ട്‌ ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവർ തമ്മിലുണ്ടായിരുന്ന ബന്ധവുമൊക്കെയാണ്‌ പ്രമേയം. റെഡ്‌ റോസ്‌ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും മേജർ രവി യാണ്‌.

ജോൺ പോളിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ്‌ രണ്ടാമത്തേത്‌. ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്‌ മൂന്നു വേഷങ്ങളുമായാണ്‌. ഒരു ഇടവേളയ്ക്കു ശേഷം ജോൺ പോൾ ഒരുക്കുന്ന തിരക്കഥ തികച്ചും ഒരു ഫാമിലി എന്റർടെയ്നറാണ്‌.

വികാര തീവ്രമായ ജീവിതകഥയാണ്‌ ഇത്‌.ഒരു കുടുംബത്തിനുള്ളിലെ സന്തോഷം കെടുത്തി വന്നു ചേരുന്ന ഒരു സംഭവവവുമായി  ബന്ധപ്പെട്ടതാണ്‌ സിനിമ. അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top