Articles

മഹേഷിന്റെ പ്രതികാരത്തിനെ സൂപ്പർ ഹിറ്റ്‌ ആക്കിയതിന് പിന്നിൽ അച്യുതാനന്ദൻ മുതൽ ഫഹദ് വരെ

Sponsored Links

12714399_10153846334447649_286013615_n

Prev1 of 2Next

മഹേഷിന്റെ പ്രതികാരം തീയേറ്ററിൽ നിറഞ്ഞോടുമ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നത് അതിലെ കാസ്റ്റിംഗിനാണ്. സിനിമയാണെന്നോ കഥാപാത്രങ്ങളാണെന്നോ തോന്നാത്തവണ്ണം പ്രേക്ഷകരോട് ഇടകലരുന്ന അഭിനേതാക്കൾ. എന്നാൽ, സിനിമ എന്ന മാധ്യമത്തിൽ ആദ്യമായി മുഖം കാണിക്കുന്നവരായിരുന്നു അതിലേറെയും. മറ്റു ചിലർ നാടകത്തിൽ നിന്ന് സിനിമയെന്തെന്ന് അറിയാനെത്തിയവരും. സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് സംവിധായകൻ ദിലീഷ് പോത്തൻ പറയുന്നു….
‘ചില കഥാപാത്രങ്ങൾ ചില നടന്മാർ ചെയ്താലെ നന്നാവൂ എന്നുണ്ട്. ഒരു സിനിമയ്ക്ക് ഒരു പ്രൊഡ്യൂസറെ കിട്ടുന്ന അത്ര തന്നെ പ്രധാനമാണ് കഥാപാത്രങ്ങൾക്ക് അനുസൃതമായ താരങ്ങളെ കിട്ടുകയെന്നതും. മാർക്കറ്റിംഗ് വാല്യുവിന് വേണ്ടി ഒരാളെ പോലും ചിത്രത്തിൽ കാസ്റ്റ് ചെയ്തിട്ടില്ല.കഥാപാത്രത്തോട് രൂപം കൊണ്ടിണങ്ങിയതും അഭിനയ ശേഷിയുള്ളവുമായിരിക്കണം എന്ന രണ്ടേ രണ്ട് ഡിമാൻഡുകളെ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഓഡിഷൻ അനൗൺസ് ചെയ്ത് താൽപര്യമുള്ളവരിൽ നിന്നാണ് കാസ്റ്റിംഗ് ഏറെയും നടത്തിയത്.  എനിക്ക് പരിചയമുള്ള ചില നാടക നടന്മാരെ ഞാനും കൊണ്ടു വന്നിട്ടുണ്ട്. അവർക്ക് ആ കഥാപാത്രമായി മാറാനുള്ള കഴിവുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു.”

ഫഹദ്: ഈ സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ പല താരങ്ങളെയും മനസ്സിൽ കണ്ടിരുന്നു. എന്നാൽ, മഹേഷ് എന്ന കഥാപാത്രം പൂർണമായും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരൊറ്റ ചോയ്സേ ഉണ്ടായിരുന്നുള്ളൂ. അത് ഫഹദാണ്. മഹേഷിനെ മനസ്സിലാക്കാനും നല്ല രീതിയിൽ അവതരിപ്പിക്കാനും ഫഹദിന് കഴിയുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. ഫഹദ് അടുത്ത സുഹൃത്തായതിനാൽ നല്ല രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനാവുമായിരുന്നു. ഫഹദ് നടനെന്ന നിലയിൽ ഒരിക്കലും ഗ്രാഫ് താഴ്ന്നിട്ടില്ല, മുകളിലേക്ക് വളർന്നിട്ടേയുള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ തീയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ, ഞാൻ ചിത്രത്തിൽ ഫഹദിനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്ററിൽ ഇഷ്ടം പോലെ ഓടുന്ന സമയമായിരുന്നു.  മഹേഷിനെ ഫഹദ് പൂർണമായി ഉൾക്കൊണ്ട് തന്നെയാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന് കിട്ടുന്ന കയ്യടി തെളിയിക്കുന്നത്.

കെ.എൽ ആന്റണി & ലീന ആന്റണി:  ലാസർ ഷൈൻ എന്ന എന്റെ സുഹൃത്തിന്റെ അച്ഛനും അമ്മയുമാണ് കെ.എൽ ആന്റണിയും ഭാര്യ ലീന ആന്റണിയും. വളരെ നാളുകളായി നാടക രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇരുവരും. ചാച്ചൻ എന്ന കഥാപാത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാസ്റ്റിംഗ് സമയത്ത് ആന്റണിച്ചേട്ടൻ മനസ്സിലേക്ക് വന്നു. ചോദിച്ചപ്പോൾ ചെയ്യാം എന്നും പറഞ്ഞു. പിന്നീട്, ഒരു ദിവസം പോയി കഥ പറഞ്ഞ്, ഫോട്ടോസൊക്കെ എടുത്ത് കഥാപാത്രത്തിന്റെ ലുക്കിന്റെ കാര്യത്തിൽ ധാരണ വളർത്തി. അവിടെ വച്ചാണ് ജിംസിയുടെ അമ്മയായി ലീന ചേച്ചിയെയും തീരുമാനിച്ചത്.

അനുശ്രീ: അനുശ്രീയുടെ കഥാപാത്രം ചില പ്രത്യേകതകളുള്ളതാണ്. കഥാപാത്രം രൂപപ്പെട്ട ആദ്യഘട്ടത്തിൽ തന്നെ സൗമ്യ ചെയ്യാൻ പറ്റിയ ആൾ അനുശ്രീ തന്നെയെന്ന് ഞങ്ങളുറപ്പിച്ചിരുന്നു. കുറച്ചു പ്രത്യേകതകളുള്ളതാണ് എന്ന് ആദ്യമേ അനുശ്രീയോട് പറഞ്ഞിരുന്നു. കഥ കേട്ടിട്ട് തീരുമാനിക്കുവെന്നാണ് അനുശ്രീയോട് പറഞ്ഞത്. കഥ കേൾക്കുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അനുശ്രീ സിനിമയിലേക്ക് വന്നത്. സിനിമയുടെ ആദ്യ ഷോ കണ്ട റിമ കല്ലിംഗൽ പറഞ്ഞത് അനുശ്രീ അതിഗംഭീരമായിട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്. ആ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ പാടാണ് എന്നാണ് റിമയുടെ അഭിപ്രായം. കൃത്യമായ മീറ്ററിലൂടെയാണ് ആ കഥാപാത്രം കടന്നു പോകുന്നത്. അത് അനുശ്രീ മികച്ചതാക്കി.

സുജിത്: സിനിമയിൽ ജിംസൺ എന്ന കഥാപാത്രമാണ് സുജിത് അവതരിപ്പിക്കുന്നത്.  സിനിമയിൽ വളരെ കുറച്ചേ ജിംസന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂ. എന്നാൽ, വളരെ പ്രധാനപ്പെട്ട കഥാപാത്രവുമാണ്. ഈ കുറഞ്ഞ സമയം കൊണ്ട് കഥാപാത്രത്തിന്റെ പ്രാധാന്യം പ്രേക്ഷകരെ അറിയിക്കണം. അത് നടന് വലിയ വെല്ലുവിളിയാണ്. ഈ കാസ്റ്റിംഗിന് വേണ്ടി വളരെ പരിശ്രമിച്ചിട്ടുണ്ട് ഞങ്ങൾ. ഒടുവിൽ, അത് സുജിത്തിലെത്തിച്ചേരുകയായിരുന്നു. ഞാൻ സ്റ്റീവ് ലോപസിലാണ് സുജിത് ഇതിന് മുമ്പ് അഭിനയിച്ചത്.

സൗബിൻ: വെറുതെ സംസാരിക്കുമ്പോൾ പോലും സൗബിൻ ഒരു കാര്യം അവതരിപ്പിക്കുന്നത് കണ്ടാൽ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല. അത്ര റിഥത്തോടെയാണ് സൗബിൻ സംസാരിക്കുന്നതും കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. സൗബിനൊപ്പം ഇടുക്കിയിലേക്ക് പലവട്ടം പോയിരുന്നു. ഫോട്ടോസ്റ്റുഡിയോയിലിരുന്ന് രണ്ട് സിനിമകളുടെ കഥ ക്രിസ്പിൻ എന്ന കഥാപാത്രം പറയുന്നുണ്ട്. വളരെ നീളമുള്ള ഡയലോഗാണ്. അത് വളരെ രസകരമായി പറയാൻ സൗബിന് കഴിവുണ്ട്. ആ കഴിവ് കണ്ടു കൊണ്ടാണ് ആ സീൻ എഴുതിയിട്ടുള്ളതും.

അലൻസിയർ: അലൻസിയറെ സ്റ്റീവ് ലോപസിലാണ് ഞാൻ കാണുന്നത്. അന്നയും റസൂലിലും ചെറിയ വേഷത്തിൽ കണ്ടു. അതിൽ രണ്ടിലും പൊലീസ് വേഷമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ രൂപത്തിൽ ഹ്യൂമറിന് നല്ല സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ശ്യാമിനോട് ചർച്ച ചെയ്തപ്പോഴും ഇത് തന്നെ പറഞ്ഞു. ഹ്യൂമർ മാത്രമല്ല അലൻസിയർ ചെയ്ത ബേബിച്ചായന്റേത്. ഇടുക്കിക്കാരന്റെ സ്വാഭാവികതയും തമാശയും നിറഞ്ഞ ആ കഥാപാത്രം അലൻസിയർ മനോഹരമാക്കി.

ജിംസി എന്ന കഥാപാത്രവുമായി രൂപം കൊണ്ട് ഏറെ ഇണങ്ങിയത് …   ശേഷം അടുത്ത പേജിൽ

Prev1 of 2Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top