എം .ജി .സോമന്റെ മരണവാര്‍ത്ത അറിഞ്ഞു ആ സംവിധായകന് തളർന്നുപോയി, പിനീട് മരിക്കുവോളം അദ്ദേഹം കിടപ്പിലായിരുന്നു .


എം .ജി .സോമന്റെ മരണവാര്‍ത്ത അറിഞ്ഞു ആ സംവിധായകന് തളർന്നുപോയി, പിനീട് മരിക്കുവോളം അദ്ദേഹം കിടപ്പിലായിരുന്നു .
എഴുപതുകളില്‍ ഉദിച്ച് എണ്‍പതുകളില്‍ പ്രകാശിച്ച് തൊണ്ണൂറുകളില്‍ ജ്വലിച്ചായിരുന്നു ‘എം.ജി സോമന്’ എന്ന അതുല്യ കലാകാരന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. സിനിമയിലായാലും പുറത്തായാലും സൗഹൃദങ്ങള്‍ കഴിഞ്ഞേ എം.ജി.സോമന് മറ്റെന്തുമുണ്ടായിരുന്നുള്ളൂ.
കമല്ഹാസൻ, സംവിധായകന് I V. ശശി, സംവിധായകന് ജേസി,തുടങ്ങിയവര്‍ എം .ജി സോമന്റെ ആത്മമിത്രങ്ങളായിരുന്നു.ഐ .വി .ശശിയുടെയും ജേസിയുടെയും ചിത്രങ്ങള്‍ എം.ജി സോമന് 80കളില്‍ താരമൂല്യം നേടികൊടുത്തിട്ടുണ്ട് .
മലയാള സിനിമ എന്നും ഓര്‍ത്തു വെയ്ക്കുന്ന മുപ്പതോളം ചിത്രങ്ങള്‍ ജേസി സംവിധാനം ചെയ്തിട്ടുണ്ട്.
15ഓളം ചിത്രങ്ങളില്‍ അഭിനയിച്ചും ആറോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചും മൂന്നോളം ചിത്രങ്ങള്‍ക്ക് സംഭാഷണമെഴുതിയും പ്രതിഭ തെളിയിച്ച ജേസിയുടെ സ്ഥാനം മലയാള സിനിമ കണ്ട ബഹുമുഖപ്രതിഭകളുടെകൂട്ടത്തിലാണ് .
പ്രേം നസീര്‍ ,ജയന് , മധു, കമല്‍ ഹാസന് ,സോമന് ,സുകുമാരന്‍, വിന്‍സെന്റ് ,ശങ്കര്‍, റഹ്മാന് ,മമ്മൂട്ടി , മോഹന്‍ലാല്‍, മുരളി എന്നിങ്ങനെ മാറിമറിഞ്ഞ താരസങ്കല്പ്പങ്ങള്ക്കൊപ്പം ജേസി സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.
63ആം വയസ്സില്‍ 2001ല്‍ മരണപെട്ട ജേസി അവസാനമായി സംവിധാനം ചെയ്ത ‘ഒരു സങ്കീര്‍ത്തനം പോലെ ‘എന്ന ചിത്രം 1997 ലായിരുന്നു റിലീസ് ചെയ്തത്. ഇതേ വര്‍ഷമാണ് എം.ജി സോമന് വിടപറയുന്നത് .
ഉറ്റമിത്രമായ എം .ജി .സോമന്റെ മരണ വാര്‍ത്തയറിഞ്ഞ നിമിഷം ജേസി തളര്‍ന്നുപോവുകയായിരുന്നു .ആ ഷോക്കിന്റെ ആഘാതത്തില്‍ ജേസി പിന്നെ എഴുന്നേറ്റില്ല.മരിക്കുവോളം ജേസി കിടപ്പിലായിരുന്നു.