Interview

3 കെട്ടിയതിന്റെ പേരിൽ മത്സരിക്കുന്ന ദിലീപും ലിബർട്ടി ബഷീറും ! 3 പേരെയും നന്നായി നോക്കുന്നുവെന്നു ബഷീർ, അല്ലാതെ ചിലരെ പോലെ ഒന്നിനെ ഒഴിവാക്കി മറ്റൊന്ന്‌ എന്ന രീതിയല്ല!

Sponsored Links

liberty-dileep

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായത് മുതൽ ദിലീപിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തരം വിവാദങ്ങളിൽ പുതിയത് ആയിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ബന്ധുവായ സ്ത്രീയെ വിവാഹം ചെയ്തിരുന്നു എന്ന വാർത്ത. ദിലീപിനെക്കുറിച്ചുള്ള ഈ വാർത്തയിൽ കേരളം മുഴുവൻ ഞെട്ടി എങ്കിലും ഈ വാർത്ത തനിക്ക് പുതുമ പകരുന്നതല്ല എന്ന അഭിപ്രായവും ആയി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും തീയറ്റർ ഉടമകളുടെ സംഘടനയുടെ മുൻ പ്രസിഡന്റും ആയിരുന്ന ലിബർട്ടി ബഷീർ. ദിലീപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് മാത്രമല്ല സിനിമയിലെ എല്ലാവർക്കും നേരത്തെ തന്നെ അറിയാമായിരുന്നു എന്നും എങ്കിലും വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ടതില്ലെന്നതിനാലാണ് ഇതൊന്നും തന്നെ താൻ ഉൾപ്പെടെ ഉള്ളവർ ഇതേക്കുറിച്ച് നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

മൂന്ന് കെട്ടിയവൻ ആണ് താനെന്ന് പറഞ്ഞ് ദിലീപ് ഒരു മാധ്യമ അഭിമുഖത്തിൽ തന്നെ കളിയാക്കിയിട്ട് പോലും താൻ ദിലീപിന്റെ വിവാഹകാര്യം തിരിച്ച് പറയാതിരുന്നത് മര്യാദ കൊണ്ട് മാത്രമാണെന്നും ബഷീര് പറയുന്നു. കൂടാതെ ദിലീപിന്റെ വിവാഹ വാർത്ത ഇപ്പോൾ എല്ലാവരും അറിഞ്ഞത് ദിലീപിനുള്ള തിരിച്ചടി ആണ് എന്നും ദൈവം ഉണ്ട് എന്ന് തെളിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാവരേയും താൻ നന്നായി നോക്കുന്നുണ്ട് എന്നും ദിലീപിനെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല താൻ വിവാഹം കഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു.മഞ്ജുവിനെ വിവാഹം ചെയ്ത് ഒരു അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പുറത്തറിയുന്നത് എന്നും സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾക്ക് എല്ലാം ഇത് അറിയാവുന്ന കാര്യമാണ് എന്നും വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുൻപ് തന്നെ ദിലീപിന്റെ വീട്ടുകാർ മഞ്ജു വാര്യരോട് മോശമായി പെരുമാറിയിരുന്നുവെന്നും മഞ്ജുവിന് ഒരു സ്വാതന്ത്ര്യവും ദിലീപിന്റെ വീട്ടിൽ നല്കിയിരുന്നുമില്ല എന്നും ഈ സമയത്തെല്ലാം മഞ്ജുവിന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു ഇതൊക്കെ പിടിച്ച് നിന്നതെന്നും ബഷീർ പറയുന്നു.

കാവ്യയുമായി ദിലീപിന് മീശമാധവൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചു തന്നെ ബന്ധം ഉണ്ടായിരുന്നതായും പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടക്കുകയായിരുന്നു എന്നും ഇത് മഞ്ജുവിനറിയാമായിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.മറ്റൊരു തിയേറ്ററും ഇല്ലാത്ത ബഷീറിന്റെ നാട്ടില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 6 തിയേറ്ററുകള്‍ ആണ് സിനിമയില്ലാതെ ദിലീപ് പൂട്ടിച്ചത് എന്നും എന്നാല്‍ ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ചാലക്കുടിയിലെ ഡി സിനിമാസ് നഗരസഭാ പൂട്ടിച്ചപ്പോള്‍ ദൈവമുണ്ടെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചാലക്കുടിയില്‍ ഡി സിനിമാസിനെ കൂടാതെ വേറെയും തിയേറ്ററുകള്‍ ഉള്ളതിനാല്‍ ഇത് ജനത്തെ ബാധിക്കില്ല എന്നും തന്റെ തിയേറ്ററുകള്‍ തുറന്നുകൊടുക്കാന്‍ അവസാനമെങ്കിലും ഇടപെട്ടതും സഹായിച്ചതും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായിരുന്നെന്നും ബഷീര്‍ കൂട്ടിച്ചേർത്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top