News

മോഹൻലാൽ – പ്രിയദർശൻ വീണ്ടും ഒന്നിക്കുന്ന സിനിമ ജനുവരിയിൽ തുടങ്ങും

Sponsored Links

mohanlal priyan

സൂപ്പർ സംവിധായകൻ പ്രിയദർശനും സൂപ്പർസ്സ്റ്റാർ മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജനുവരിയിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. പ്രിയദർശൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ്‌ വർക്കുകൾ പൂർത്തിയാക്കി. അതേ സമയം മോഹൻലാൽ പുലിമുരുഗന്റെ ഷൂട്ടിംഗ്‌ പൂർത്തിയാക്കിയാലുടൻ ഒരു തെലുങ്കു ചിത്രത്തിലായിരിക്കും അഭിനയിക്കുക. അതിനു ശേഷമായിരിക്കും പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കുക.

നേരത്തെ പ്രിയദർശനും മോഹൻലാലും ചേർന്ന് പൂർണ്ണമായും റഷ്യയിൽ ചിത്രീകരിക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. എന്നാൽ റഷ്യയിലെ പ്രതികൂല കാലാവസ്ഥ കാരണം ആ പ്രോജക്ട്‌ താൽകാലികമായി നിർത്തി വച്ചിട്ടാണ് പ്രിയൻ പുതിയ സിനിമയുമായി മുന്നോട്ട്‌ പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top