News

സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ദിലീപിനെ വിലക്കിയെന്ന് കേട്ടതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും – ലാൽ ജോസ്

Sponsored Links

aser

സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ദിലീപിനെ വിലക്കിയെന്ന് കേട്ടതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും – ലാൽ ജോസ്

download

ലാൽ ജോസും ദിലീപും സിനിമയിൽ മുന്നിരയിലേക്കെത്തും മുൻപ് തന്നെ സുഹൃത്തുക്കളായിരുന്നു. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റുമായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ മീശമാധവന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സാമ്ബത്തികവിജയം നേടിയ ചിത്രമാണ്. കാവ്യ മാധവന്‍, ജ്യോതിര്‍മയി, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ സിനിമ സ്വീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തയ്യാറായില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു, എന്നാല്‍ സിനിമയ്ക്കിടയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മറ്റ് ദുരനുഭവങ്ങളെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് ലാല്‍ജോസ്. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.

16dileep

ദിലീപിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു തീരുമാനം വന്നത് ആ സമയത്തായിരുന്നു. മലയാള സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ദിലീപിനെ വിലക്കിയെന്ന് കേട്ടതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും.ദിലീപിന് മാത്രമല്ല ലാൽ ജോസിനെ സംബന്ധിച്ചിടത്തോളവും കരിയറിലെ പ്രധാനപ്പെട്ടൊരു വെല്ലുവിളായായിരുന്നു ഈ സിനിമ. രണ്ടാംഭാവമെന്ന സിനിമയുടെ പരാജയത്തിന് ശേഷം ഒരുക്കിയ ചിത്രം, ഇനിയങ്ങോട്ട് സിനിമയില്‍ നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ചിത്രമായിരുന്നു ഇതെന്നും ലാല്‍ജോസ് പറയുന്നു.

Laljose - S1

രണ്ടാംഭാവത്തിന്റെ കടുത്ത പരാജയത്തില്‍ നിന്നും കരകയറാനായി ഒരുക്കുന്ന ചിത്രത്തിലെ നായകന് രണ്ടു വര്‍ഷത്തെ വിലക്കെന്ന കേട്ടപ്പോള്‍ എല്ലാവരും തകര്‍ന്നുപോയി. സെറ്റ് തന്നെ ഒന്നടങ്കം നിശ്ചലമായി മാറുകയായിരുന്നു.

iaGjDlOXs8X6eb38eTFcH7Q6GYE

എന്നാല്‍ അതിനിടയിലാണ് ദൈവം ഒരു സൊല്യൂഷന്‍ നല്‍കിയത്. അതെന്താണെന്ന് തുറന്നുപറയാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നിയോഗം സിനിമാപ്രേമികള്‍ക്ക് അനുഗ്രഹമായി മാറിയെന്ന കാര്യത്തില്‍ സംശയം വേണ്ട.

23TVM_LAL_JOSE

lal jose about dileep

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top