News

ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല – നടി ലക്ഷ്മി രാമകൃഷ്ണൻ

Sponsored Links

lakshmi-dileep

നടന്‍ ദിലീപിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. താന്‍ പറഞ്ഞെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കല്‍ക്കട്ടാ ന്യൂസ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ദിലീപാണെന്നും അത് തനിക്ക് മറക്കാനാകില്ലെന്നും പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇപ്പോള്‍ താന്‍ ഇത്തരത്തില്‍ പറയേണ്ടതിന്റെ ആവശ്യമെന്താണെന്നും ലക്ഷ്മി ചോദിക്കുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത് ഏതോ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കട്ടാ ന്യൂസില്‍ നിന്ന് ഭാഗ്യം കെട്ടവള്‍ എന്ന് പറഞ്ഞ് ഒഴിവാക്കി, പക്ഷേ ഇപ്പോള്‍ ഞാന്‍ ഭാഗ്യമുളളവളാണെന്ന് തെളിഞ്ഞില്ലേ എന്ന് പറഞ്ഞിരുന്നു. . അന്ന് അത് വായിച്ചിട്ട് ചേച്ചി ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് തന്നെ വിളിച്ച് പറഞ്ഞിരുന്നു. അന്ന് അവിടെ ആ വിഷയം തീര്‍ന്നു. ദിലീപുമായിട്ട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ലക്ഷ്മി തുറന്ന് പറയുന്നു.

ഇങ്ങനെയുളള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷം തനിക്ക് മനസ്സമാധാനം ലഭിച്ചിട്ടില്ല. അങ്ങനെ പറഞ്ഞോ എന്ന് ചോദിച്ച് നിരവധി ഫോണ്‍ കോളുകള്‍ വരുന്നു. കോടതി നടപടി നേരിടുന്ന ഒരു വ്യക്തിയെക്കുറിച്ച് എന്തെങ്കിലും ഒക്കെ പറയാനുളള ബുദ്ധിശൂന്യത തനിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ദിലീപിനൊത്ത് അഭിനയിച്ച ചക്കരമുത്തില്‍ മാന്യമായി അദ്ദേഹം പെരുമാറിയതെന്നും ലക്ഷ്മി പറയുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top