Trailers

” എന്തുവാടെ നിങ്ങൾക്കിത്ര ചിരിക്കാൻ ? ” -ചിരിപ്പൂരത്തിനു തിരി കൊളുത്തി കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ട്രെയ്‌ലർ !!!

Sponsored Links

kpssss

” എന്തുവാടെ നിങ്ങൾക്കിത്ര ചിരിക്കാൻ ? ” -ചിരിപ്പൂരത്തിനു തിരി കൊളുത്തി കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ട്രെയ്‌ലർ !!!

kuttanpillayude shivarathri (2)

യുവ സംവിധായകനായ ജീൻ മാർക്കോസിന്റെ കുട്ടൻപിള്ളയുടെ ശിവരാത്രി പാട്ടുകളിലൂടെയും പോസ്റ്ററുകളിലൂടെയും തീർത്ത ചക്കപെരുമ ട്രെയ്‌ലറിലും നിറച്ചിരിക്കുകയാണ്. ഒരു പ്ലാവിനെ ചുറ്റിപറ്റി ഒരു കുടുംബത്തെ ജോസെലെറ്റ്‌ ജോസഫ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് ട്രെയ്ലറിൽ കാണാം. അത് മാത്രമല്ല , ഇതൊരു തമാശ നിറഞ്ഞ കുടുംബ ചിത്രം മാത്രമല്ല ,സംഘര്ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ലക്‌ഷ്യം വച്ചുള്ള ചിത്രമാണെന്ന് മനസിലാകും.

കുട്ടൻപിള്ളയുടെയും ശകുന്തളാ ദേവിയുടെയും പ്ളാഞ്ചോട്ടിൽ തറവാട്ടിൽ തുടങ്ങുന്ന സംഭവങ്ങൾക്ക് തമാശയുടെ മേമ്പൊടി ചേർക്കാൻ മകളായി സ്രിന്റയും മരുമകനായി ബിജു സോപാനവുമുണ്ട്. തിയേറ്ററുകളിൽ ചിരി പൂരം തീർക്കാൻ ഈ കൂട്ട് ധാരാളം.

kdsp

കുട്ടൻപിള്ളയുടെ ആത്മാവായ വരിക്ക പ്ലാവിന് കണ്ണും വച്ച് വീട് പണിയുമായി നിൽക്കുന്ന ബിജു സോപാനത്തിന്റെ സുമേഷിനെ പല വീട്ടിലും കണ്ടിട്ടുണ്ടാകും പ്രേക്ഷകർ. അ ച്ഛനെ പരമാവധി ചൂഷണം ചെയ്യുന്ന മക്കളോട് ഈ വീട്ടിൽ വരുന്നവർക്ക് മാത്രം കയ്യിൽ ചില്ലറ കാണില്ലെന്ന സുരാജിന്റെ ഡയലോഗ് പലരും മനസിൽ പലവട്ടം വിചാരിച്ചിട്ടുള്ളതുമാകും.

ചക്കപ്പാട്ടിൽ കൊതിയൂറിച്ചത് പോലെ ചക്കയിട്ടും ചക്ക വറുത്തും ചക്ക പുട്ടുമൊക്കെയായി ട്രെയ്ലറിലും ചക്ക മയമാണ്. ഔദ്യോഗികമായി കേരളത്തിന്റെ ഫലമായി പ്രഖ്യാപിച്ച ശേഷം ചക്ക പ്രധാന വേഷം ചെയ്യുന്ന ചിത്രമെന്നും കുട്ടൻപിള്ളയുടെ ശിവരാത്രിയെ വിശേഷിപ്പിക്കാം. മാത്രമല്ല , ശിവരാത്രിയെ അതെ പടി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. എല്ലാ കൂട്ടും ചേർന്നൊരു മികച്ച ചിത്രത്തിന്റെ അലങ്കാരമെല്ലാം കുട്ടൻപിള്ളയുടെ ശിവരാത്രിക്കുണ്ട്. രാജി നന്ദകുമാർ നിർമിക്കുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.

kpss

kps45

kps2

kuttanpillayude sivarathri official trailer

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top