News

പാരമ്പര്യത്തിന്റെ മഹത്വം തിരിച്ചറിയാൻ വൈകിപ്പോയെന്ന് കുഞ്ചാക്കോ ബോബൻ

Sponsored Links

kunchakko-udaya-studio

പാരമ്പര്യത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് മനസ്സിലാക്കുന്നത് സിനിമയിൽ വന്നതിനു ശേഷമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഉദയാ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ താരം നിർമ്മാണ രംഗത്തേക്ക് ഇറങ്ങുകയാണ്‌. അതും ഒരുകാലത്ത് മലയാള സിനിമാ ഇൻഡസ്ട്രിയെ കൂകി ഉണർത്തിയിരുന്ന ഉദയാ ബാനറിൽ.

മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ്‌ സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ. ബിഗ്ബജറ്റഡ് ചിത്രങ്ങളുടെ നിരയിൽപ്പെടുന്നതായിരിക്കും ഉദയായുടെ പുതിയ സംരഭമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. ഉദയാ പിക്ചേഴ്സിന്റെ അറുപത്തിയേഴാമത്തെ ചിത്രമാണ്‌ ഇത്. സിദ്ധാർത്ഥ് ശിവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഴ് പതിറ്റാണ്ടുകൾ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ബാനറാണ്‌ ഉദയ. വടക്കൻ പാട്ട് ചിത്രങ്ങളായിരുന്നു ഉദയായുടെ വിജയ രഹസ്യം. കറങ്ങുന്ന ഭൂഗോളത്തിനു മുകളിൽ നിന്ന് കൂകി ഉണർത്തുന്ന പൂവൻ കോഴി ഉദയായുടെ ഭാഗമായി തുടരുമെങ്കിലും പഴയ ലോഗോയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ്‌ എത്തുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഉദയ സ്റ്റുഡിയോ ഇപ്പോൾ കൈവശമില്ലെങ്കിലും ബാനറിന്റെ അവകാശം ഞങ്ങൾക്കു തന്നെയാണ്‌. കുടുംബത്തിന്റെ മുഴുവൻ പിന്തുണയോടെയാണ്‌ ബാനർ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയത്. ഞാൻ ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങിയിട്ടില്ലഎല്ലാം എന്നിലേക്ക് വന്ന് ചേരുകയായിരുന്നു. കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top