Articles

കുഞ്ചാക്കോ ബോബൻ,ജയസൂര്യ നീണ്ട താരനിരയുമായി റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസ്

Sponsored Links

school_bus_metrometinee

സ്കൂൾ ബസുമായി റോഷൻ ആൻഡ്രൂസും ബോബി സഞ്ജയും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ആ പ്രതീക്ഷകൾക്ക് കാരണവും ഈ കൂട്ടുകെട്ടിൽ മലയാളിക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളാണ്. നൊട്ട്ബുക്ക് , മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു അങ്ങനെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപിടി നല്ല ചിത്രങ്ങൾ. വിനോദത്തിന് പുറമെ സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന ചിത്രങ്ങൾ ആണെന്നുള്ളതാണ് റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഈ കൂട്ടുകെട്ടിൽ സ്കൂൾ ബസ് എന്ന ചിത്രം എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന് കാരണവും ഇതുതന്നെ.

എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി അനൂപാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കൊ ബോബൻ,ജയസൂര്യ, അപർണ്ണ ഗോപിനാഥ് എന്നിവരോടൊപ്പം രണ്ട് ബാലതാരങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരിയറിൽ ആദ്യമായി കുഞ്ചാക്കോബോബൻ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗോപകുമാർ എന്ന സബ് ഇന്സ്പക്ടറുടെ വേഷമാണ് സ്കൂൾ ബസിൽ കുഞ്ചാക്കൊബോബന്.ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top