News

വോട്ട്‌ ചെയ്യാൻ അഭ്യർത്ഥിച്ച്‌ നടൻ കുഞ്ചാക്കോ ബോബനും

Sponsored Links

kunchakko_boban_metromatinee

പ്രേക്ഷകരുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നിയസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ മാരോട്‌ വോട്ട്‌ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യേക പാർട്ടിക്ക്‌ വേണ്ടിയല്ല താരം പ്രചാരണത്തിനിറങ്ങിയിക്കുന്നത്‌. വോട്ടർമാർക്കുള്ള ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ചാക്കോച്ചൻ വോട്ട്‌ ചെയ്യാൻ അഭ്യർത്ഥിച്ചിറങ്ങിയത്‌.

ആലപ്പുഴ കലക്ടറേറ്റ്‌ കോൻഫറൻസ്‌ ഹാളിൽ ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസറായ കലക്ടർ ആർ.ഗിരിജ 30 സെക്കന്റ്‌ ദൈർ ഘ്യമുള്ള വീഡിയോ പ്രകാശനം ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ്‌ വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും ഇത്‌ കാണാൻ സാധിക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ്‌ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ വീഡിയോക്ക്‌ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം നൽകുമെന്നും കലക്ടർ പറയുന്നു.

സ്വീപ്പിന്റെ ഭാഗമായി നേരത്തെ നടി കാവ്യാമാധവനും നീലേശ്വരത്ത്‌ വോട്ടഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു. വോട്ടിംഗ്‌ ശതമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാസർഗ്ഗോഡ്‌ ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസറാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top