Interview

തിലകന്റെ ‘ഉപദ്രവം’ കാരണം രണ്ടര വർഷത്തോളം പിണങ്ങിയിരുന്നതിനെ കുറിച്ച് കെ പി എ സി ലളിത

Sponsored Links

thilakan kpac

തിലകന്റെ ‘ഉപദ്രവം’ കാരണം രണ്ടര വർഷത്തോളം പിണങ്ങിയിരുന്നതിനെ കുറിച്ച് കെ പി എ സി ലളിത

image (1)

മണിച്ചിത്രതാഴിലെ ഭാസുരയെ ആരും മറക്കില്ല. അത്പോലെ തന്നെയാണ് കെ പി എ സി ലളിതയുടെയോരോ കഥാപാത്രങ്ങളും . എല്ലാ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള കെ പി എ സി ലളിതക്ക് പക്ഷെ വർഷങ്ങൾ നീണ്ട പിണക്കം തിലകനുമായി ഉണ്ടായിരുന്നു.

news_4229_1

സ്ഫടികം സിനിമയിൽ അഭിനയിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തിലകനുമായുള്ള പിണക്കത്തെക്കുറിച്ച് കെപിഎസി ലളിത തുറന്നുപറഞ്ഞത്.ഭദ്രൻ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തിൽ കെപിഎസി ലളിതയുടെ ഭർത്താവായാണ് തിലകൻ വേഷമിട്ടത്. രണ്ടര വർഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകനോട് ഒപ്പം ഈ ചിത്രത്തിൽ അഭിനയിച്ചത്.ചിത്രത്തിൽ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോൾ കൂടെ അഭിനയിക്കുന്നത് തിലകൻ ചേട്ടനാണെന്നറിഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താൻ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു.

17-1508225333-04-1499161557-thilakan-03

സ്ഫടികത്തിന്റെ ലൊക്കേഷനിൽ താൻ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകൻ ചേട്ടൻ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താൻ പുലർച്ചെ സെറ്റിൽ എത്തിയിരുന്നു. തന്നെക്കണ്ട് ആകെ അമ്പരന്ന അണിയറപ്രവർത്തകർ കാര്യം തിരക്കിയപ്പോഴാണ് തിലകൻ ചേട്ടന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്.തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുറപ്പെടണമെങ്കിൽ താൻ ലൊക്കേഷനിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അണിയറപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഒപ്പിച്ച തമാശയാണ് ഇതെന്ന് പിന്നീട് മനസ്സിലാക്കിയത്.

24-1443083478-thilakan

തിലകൻ ചേട്ടന്റെ സമാഗമം പരിപാടിയിൽ തന്നെ അഥിതി ആയി വിളിച്ചപ്പോൾ ഇക്കാര്യം അവിടെ പറയുമെന്ന് തിലകനോട് പറഞ്ഞപ്പോൾ പറഞ്ഞോളാനായിരുന്നു അദ്ദേഹം പറഞ്ഞത് എന്നും അവർ കൂട്ടിച്ചേർത്തു. അനിയത്തിപ്രാവ് ചിത്രീകരണത്തിനിടയിൽ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്.പരിപാടിക്കിടയിലും നാടകവുമായി ബന്ധപ്പെട്ടുള്ള യാത്രകളിലുമൊക്കെയായി അദ്ദേഹം ഇതുപോലെ ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. എല്ലാം സ്നേഹത്തോടെയുള്ള ഉപദ്രവമായിരുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.

image

kpac lalitha about thilakan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top