Sports

വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണു – ഇന്ത്യൻ ആരാധകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Sponsored Links

kohli

വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണു – ഇന്ത്യൻ ആരാധകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പുറത്തായപ്പോൾ മധ്യപ്രദേശിൽ 63 വയസുകാരനായ ആരാധകൻ ആത്മഹത്യ ചെയ്തു. റിട്ടയേർഡ് റയിൽവേേ ജീവനക്കാരനായ ബാബുലാൽ ബരിയയാണ് ആത്മഹത്യ ചെയ്തത്.
main-qimg-0176ee386017028758981c5002b15333-c
വെറും അഞ്ച് റൺസ് മാത്രമെടുത്ത് കോഹ്ലി പുറത്തായതാണ് ആരാധകനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
Virat-Kohli-of-India-leaves-the-field-after-being-dismissed-by-James-Anderson7
ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണതിനെ തുടർന്നാണ് ആത്മഹത്യയെന്ന് വിശദീകരിച്ചത്. കളി കണ്ടുകൊണ്ടിരിക്കെ ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹം കടുത്ത ക്രിക്കറ്റ് ആരാധകൻ ആയിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകി.
virat-kohli-lords
ഇദ്ദേഹത്തിന്റെ രണ്ട് ആൺമക്കളിലൊരാൾ 2009 ൽ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top