Articles

കേരള ബ്ലാസ്റ്റേഴ്‌സ് എന്ത് കൊണ്ട് തോറ്റു ??

Sponsored Links

KeralaBlaster_Loss

Prev1 of 2Next

ജനങ്ങളുടെ പിന്തുണ എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല, മറിച്ച്, അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുക എന്നതാണ്. രാഷ്്ട്രീയത്തിലാണ് ഈ വാചകം കൂടുതല്‍ പ്രസക്തമെങ്കിലും ചില വേള ഫുട്‌ബോളിലും ഈ വാചകത്തിന് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തില്‍. ആരാധക പിന്തുണയേറെയുള്ള ഒരു ടീം, കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ക്ഷണിച്ചുവരുത്തി സെമി കാണാതെ പുറത്ത്. എത്ര ന്യായീകരിച്ചാലും ബ്ലാസ്റ്റേഴ്്‌സ് മാനേജ്‌മെന്റിനു മാപ്പില്ല. നിങ്ങള്‍ വഞ്ചിച്ചതും മുറിപ്പെടുത്തിയതും നിര്‍ലോഭമായ, നിഷ്‌കളങ്കമായ പിന്തുണ നല്കിയ പാവം ആരാധകരെയാണ്..
കേരള ബ്ലാസ്റ്റേഴ്‌സ് നിലയില്ലാക്കയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ഹേതുവായ കാരണങ്ങള്‍..

1. കാശു കൈയില്‍, താരം വെളിയിൽ

ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം മുന്നില്‍ക്കണ്ടവരുണ്ട്.  മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ടീം മാനേജ്‌മെന്റിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. എത്രയോ മികച്ച താരങ്ങള്‍ ലേലത്തിലുണ്ടായിരുന്നു. അവരെ വാങ്ങാന്‍ തയാറായില്ല എന്നു മാത്രമല്ല, കഴിഞ്ഞ സീസണില്‍ തകര്‍ത്തു കളിച്ചവരെ ബലിയര്‍പ്പിക്കാനും കൂട്ടുനിന്നു. ഇയാന്‍ ഹ്യൂം തന്നെ ഏറ്റവും വലിയ ഉദാഹരണം. കേരളത്തെയും ഇവിടുത്തെ ആരാധകരെയും ടീമിനെയുമൊക്കെ ഇഷ്ടപ്പെട്ട ഹ്യൂമിനെ നിലനിര്‍ത്താന്‍ ഒരു താത്പര്യവും മാനേജ്‌മെന്റ് കാണിച്ചില്ല. ടീമിന് ആവശ്യമുണ്ടെില്‍ പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന ഇയാന്‍ ഹ്യൂമിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാന്‍ പോലും തയാറായില്ല. കോല്‍ക്കത്തയിലെത്തിയ ഹ്യൂം പറന്നുകളിക്കുകയാണ്. നിലനിര്‍ത്തിയ സന്ദേശ് ജിങ്കനാകട്ടെ, ഫോമിന്റെ ഏഴയലത്തുപോലുമല്ല. മാര്‍്ക്കി താരം കാര്‍ലോസ് മര്‍ച്ചേനയെ കണ്ടവരെ കണ്ടവര്‍ പോലുമില്ല.

2.മുന്നൊരുക്കം പാളി
മറ്റു ടീമുകളെല്ലാം വിദേശത്തു പരിശീലനം നടത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നാട്ടില്‍ത്തന്നെ നിന്നു. കാലാവസ്ഥയുമായി ഇണങ്ങിച്ചേരാനാണെന്നായിരുന്നു ന്യായം. ആ വാദം മുഖവിലയ്‌ക്കെടുത്താല്‍ത്തന്നെ നാം സന്നാഹ മത്സരങ്ങള്‍ കളിച്ച ടീം ഏതൊക്കെയാണ്. ഐ ലീഗിനു പോലും യോഗ്യത കിട്ടാത്ത ഏജീസിനെയും എസ്ബിടിയെയുമൊക്കെ; ബ്രസീലും അര്‍ജന്റീനയുമൊക്കെ ഇന്ത്യയുമായി പരിശീലനമത്സരം കളിക്കുന്നതുപോലെ. ഈ കളികളില്‍ നാലും അഞ്ചും ഗോളൊക്കെ അടിച്ചെങ്കിലും ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കാനായതുമില്ല.  മറ്റുള്ളവര്‍ നിലവാരമുള്ള വിദേശടീമുകളുമായി പരിശീലന മത്സരം കളിച്ചു മികച്ച മുന്നൊരുക്കത്തോടെയാണ് കളിയെ സമീപിച്ചത്.

3. 3-5-2. വളരെ മികവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട ശൈലി
ലോക ഫുട്‌ബോളില്‍ വളരെ കായിക ശേഷിയുള്ളവര്‍ അവലംബിക്കുന്ന ശൈലിയാണ്. 3-5-2. വിംഗുകളില്‍ക്കൂടി കുതിച്ചപാഞ്ഞ് മുന്നേറുകയും അതുപോലെ പിന്നോട്ടിറങ്ങി പ്രതിരോധത്തെ സഹായിക്കുകയും ചെയ്യുന്ന വിംഗര്‍മാര്‍. ഒപ്പം മധ്യനിരയുടെയും മുന്നേറ്റനിരയുടെയും ഒത്തിണക്കം. വളരെ മികവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട ശൈലി. നമ്മുടെ ആദ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ ആദ്യമത്സരങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും ആ ശൈലി തന്നെ തുടര്‍ന്നു..ഫലമോ തുടക്കത്തിലേയുള്ള വീഴ്ചയില്‍നിന്നു കരേറാനായില്ല. ട്രെവര്‍ മോര്‍ഗന്‍ വന്നപ്പോഴും ടെറി ഫിലാന്‍ വന്നപ്പോഴും ശൈലിയില്‍ മാറ്റങ്ങള്‍ വന്നു.

4. ഇഷ്ടക്കാരെ തിരുകുക
പരിശീലകന്റെ ഇഷ്ടപ്രകാരം താരങ്ങളെ തെരഞ്ഞെടുക്കുന്നത് ടീമിനെ ഏതു തരത്തില്‍ ബാധിക്കുമെന്നതിന് ഉദാഹരമമാണ് ബ്ല്ാസ്‌റ്റേഴ്‌സിന്റെ വീഴ്ച. സ്റ്റീവന്‍ ബൈവാട്ടര്‍ എന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പറായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ 12 മത്സരങ്ങളിലും വലകാത്തത്. ഇംഗ്ലീഷുകാരന്‍ മോര്‍ഗനു വളരെ ഇഷ്ടമുള്ള ബൈവാട്ടറെ സ്ഥിരമായി കളിച്ചപ്പോള്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സന്ദീപ് നന്ദി സ്ഥിരമായി പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി സെമി കണ്ടവരാരും മറക്കില്ല, സന്ദീപ് നന്ദിയെന്ന ഗോളിയെ. എലാനോ ബ്ലൂമറും സ്റ്റീഫന്‍ മെന്‍ഡോസയുമൊക്കെ കയറുപൊട്ടിച്ചു വന്നപ്പോഴും പതറാതെ പിടിച്ചുനിന്ന കാവല്‍ക്കാരന്‍. ഇത്തരമൊരു ട്രാക്ക് റെക്കോഡുള്ള താരത്തെ ഇത്തവണ കളത്തിലിറക്കിയത് ഒരേയൊരു കളിയില്‍. മുംബൈ എഫ്‌സിക്കെതിരായ ആ കളിയിലാകട്ടെ നിരവധി രക്ഷപ്പെടുത്തലുകളുമായി കളംനിറയാനും നന്ദിക്കായി. തൊട്ടടുത്ത കളിയില്‍ വീണ്ടും സൈഡ്‌ബെഞ്ചില്‍. ഈ സീസണിലെ ഏറ്റവും മോശം വിദേശതാരങ്ങളിലൊരാളായ സ്റ്റീഫന്‍ ബൈവാട്ടറെയായിരുന്നു പോസ്റ്റിനു കീഴില്‍ പരിശീലക സംഘത്തിനു താത്പര്യം. 12 കളികളില്‍ 23 തവണയാണ് ബൈവാട്ടര്‍ എതിരാളികള്‍ക്കു കീഴടങ്ങിയത്.

5. റാഫിയും വീനീതും ഇരകള്‍
ആദ്യ ഇലവനില്‍ മൈതാനത്തിറങ്ങാനുള്ള മാനദണ്ഡം എന്താണ്? ചോദ്യം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോടാണെങ്കില്‍ മറുപടികള്‍ വ്യത്യസ്തമാകും. ഗോളടിക്കുന്നതോ മികച്ച പ്രകടനം നടത്തുന്നതോ അല്ല മറിച്ച്, ചിലരുടെ പ്രീതി പിടിച്ചുപറ്റുന്നതാണ് ടീമിലേക്കുള്ള പ്രവേശനം തീരുമാനിക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനെതിരേ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ ഗോളടിച്ചു തിളങ്ങിയ മുഹമ്മദ് റാഫിയുടെ കാര്യം തന്നെയെടുക്കുക. രണ്ടാം മത്സരത്തില്‍ റാഫിയെ പകരക്കാരനായി പോലും ഇറക്കിയില്ല. നാലാം മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ 15 മിനിറ്റ് മാത്രമാണു കളിപ്പിച്ചത്. വീനീതിന്റെ കാര്യത്തിലും മാറ്റമുണ്ടായില്ല. ടീം അവലംബിച്ച ആദ്യശൈലിയില്‍ സാമാന്യം ഭേദപ്പെട്ട കളി കളിച്ച വിനീത് പിന്നീട് സൈഡ് ബഞ്ചിലേക്കൊതുങ്ങി. ആദ്യ ഇലവനില്‍ ആകെ കളിച്ചത് മൂന്നു മത്സരങ്ങള്‍. പ്രതിഭ തെളിയിക്കാനുള്ള ഒരവസരവും പരിശീലകര്‍ പിന്നീട് ഇവര്‍ക്കു കൊടുത്തില്ല.

6. ടീമിലെ തമ്മിലടി
ആദ്യ ഇലവനില്‍ സ്ഥാനം നേടുന്നതിനു വേണ്ടി പലരും പരിശീലകരോട് ഒട്ടിനിന്നപ്പോള്‍ അവര്‍ക്കൊക്കെ സ്ഥാനം ലഭിച്ചു. മറ്റുള്ളവര്‍ക്കാകട്ടെ, ഈ സമീപനം ദഹിച്ചുമില്ല. അവര്‍ മനസില്ലാ മനസോടെ അഡ്ജസ്റ്റ് ചെയ്തു എന്നുവേണം മനസിലാക്കാന്‍. ഇവര്‍ക്ക് പരിശീലകനുമായുള്ള ആശയവിനിമയം പോലും തടസമായി. വിദേശതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുമായി ഇടപെടുന്നതുപോലും അപൂര്‍വമായിരുന്നുവത്രേ.

7. പരിശീലകന്റെ മാറ്റം
13 മത്സരങ്ങളില്‍ മൂന്നു വ്യത്യസ്ത പരിശീലകനു കീഴില്‍ കളിക്കേണ്ടിവന്നത് ടീമിന്റെ ഗതികേടായി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്ത്രങ്ങളില്‍ വലിയ മാറ്റം വുത്തുക പ്രയാസമാണ്. എന്നാല്‍, മൂന്നു പരിശീലകര്‍ വന്നതോടെ അവരുടെ വ്യത്യസ്ത ശൈലികളുമായി ഇണങ്ങിച്ചേരാന്‍ താരങ്ങള്‍ക്കു ഴിയാതെ വന്നു. ഇതു പരാജയത്തിന് ഒരു കാരണമാണ്. ടെയ്‌ലറും മോര്‍ഗനും മുന്നേറ്റത്തിന് പ്രാമുഖ്യം നല്കിയപ്പോള്‍ ടെറി ഫിലാന്‍ പ്രതിരോധത്തിന് മേല്‍ക്കൈ നല്കി. ഇതു രണ്ടും ഫലപ്രദമാക്കാന്‍ ടീമിനായില്ല.

 

8. ഉമസ്ഥരിലെ മാറ്റം , സച്ചിന്‍ ടീം വിടുകയാണെന്ന അഭ്യൂഹവും  ശേഷം അടുത്ത പേജിൽ

Prev1 of 2Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top