Interview

മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത കാത്തിരിക്കുന്ന ഒരു വലിയ രഹസ്യവും പുറത്തു വിടും – റോഷൻ ആൻഡ്രൂസ് .

Sponsored Links

Roshan_andrews

മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത കാത്തിരിക്കുന്ന ഒരു വലിയ രഹസ്യവും പുറത്തു വിടും – റോഷൻ ആൻഡ്രൂസ് .
തന്റെ പുതിയ സിനിമയായ കായകുളം കൊച്ചുണ്ണിയെ കുറച്ചു സംസാരിക്കവെ ആയിരുന്നു റോഷൻ ആൻഡ്രൂസ് ഇതിനെ കുറിച്ച് പറഞ്ഞത് .

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്തെങ്കിലും സിനിമ ചെയ്തിട്ട് കാര്യമില്ല. കാമ്പുള്ള സിനിമകള്‍ ചെയ്യണം. ഉദയനാണ് താരം മുതല്‍ സ്‌ക്കൂള്‍ ബസ്സ് വരെയുള്ള സിനിമകളില്‍ ഞാനീ പുതുമ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഥാപരമായും സാങ്കേതികപരമായും അതില്‍ പരാജയങ്ങള്‍ ഉണ്ടാകാം. പക്ഷേ അതൊന്നും നല്ലസിനിമ എന്ന എന്റെ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നില്ല. ഒരു ഹിസ്റ്റോറിക് മൂവി ചെയ്യണമെന്നുള്ളതും വളരെക്കാലത്തെ എന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. സ്‌ക്കൂള്‍ബസ് ചെയ്യുന്നതിനുമുമ്പേ ഇക്കാര്യം ഞാന്‍ തിരക്കഥാകൃത്ത് സഞ്ജയ്‌യോട് പറഞ്ഞിരുന്നു. അതിനുശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് സഞ്ജയ് എന്നെ ഫോണില്‍ വിളിച്ചത്. കായംകുളം കൊച്ചുണ്ണിയുടെ അമര്‍ചിത്രകഥ വായിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യചോദ്യം. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ ഒരു നല്ല സിനിമയ്ക്കുള്ള എല്ലാ സാധ്യതകളും അതില്‍ ഉണ്ടെന്ന് സഞ്ജയ് ഓര്‍മ്മിപ്പിച്ചു. ശരിയാണ് അതില്‍ പ്രണയമുണ്ട്. വഞ്ചനയുണ്ട്. ത്രില്ലറുണ്ട്. പോരാത്തതിന് അത്രയധികം ജനകീയനുമാണ് കായംകുളം കൊച്ചുണ്ണി. അങ്ങനെയാണ് സിനിമയിലേക്ക് കടക്കാം എന്നൊരു തീരുമാനം ഉണ്ടാകുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറഞ്ഞിട്ടുള്ള കായംകുളം കൊച്ചുണ്ണിയുടെ കഥ തന്നെയാണ് ഞങ്ങളും പറയുന്നത്. പക്ഷേ അതില്‍ പറയാത്ത നിരവധി കാര്യങ്ങളുണ്ട്. അതുകൂടി എഴുതിചേര്‍ക്കണമെന്ന് തോന്നി. അത് വെറുതെയങ്ങ് പറഞ്ഞുപോവുകയല്ലാ; പകരം ചരിത്രവസ്തുതകള്‍ നിരത്തിയാണ് ഞങ്ങള്‍ അതിനെ സമര്‍ത്ഥിച്ചിരിക്കുന്നത്. അതിനുവേണ്ടി ഒരു റിസേര്‍ച്ച് ടീമിനെ തന്നെ ഞങ്ങള്‍ നിയോഗിച്ചു. മോനിഷയ്ക്കും മോസിനും ആദിലിനുമായിരുന്നു അതിന്റെ ചുമതല. ഒരു വര്‍ഷത്തെ അവരുടെ ഗവേഷണഫലം തിരക്കഥാരചനയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.. അതുകൊണ്ടാണ് കായംകുളം കൊച്ചുണ്ണിയുടെ സമ്പൂര്‍ണ്ണമായ ജീവിതം ഞങ്ങള്‍ക്ക് എഴുതി പൂര്‍ത്തിയാക്കാനായത്. അതില്‍ ഒരു ദേശത്തിന്റെ കഥയുണ്ട്. അന്നത്തെ ആളുകളുടെ വസ്ത്രധാരണ രീതികളും ജീവിതവുമുണ്ട്. മലയാളക്കര ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യവും ആ തിരക്കഥയ്ക്കുള്ളിലുണ്ട്. സത്യത്തില്‍ അതാണ് എന്നെ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചു പ്രധാന ഘടകം. ആ രഹസ്യം തീര്‍ച്ചയായും കായംകുളം കൊച്ചുണ്ണിയിലൂടെ നിങ്ങളും അറിയും. ഐതിഹ്യമാലയില്‍ വെറുതെ പരാമര്‍ശിച്ചുമാത്രം പോകുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ശൂദ്രസ്ത്രീയുമായുള്ള കൊച്ചുണ്ണിയുടെ ബന്ധം. സത്യത്തില്‍ അവരുടേത് വളരെ വിശുദ്ധമായൊരു പ്രണയമായിരുന്നു. അത് സിനിമയിലുണ്ട്. അതുപോലെ കൊച്ചുണ്ണി എന്തിനാണ് കളരി പഠിച്ചതെന്നും സിനിമ കൃത്യമായ ഉത്തരം നല്‍കും. ചുരുക്കത്തില്‍ ഇന്നോളം എഴുതപ്പെട്ടിട്ടുള്ള കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ സമഗ്രതയാണ് ഈ ചിത്രം. ഈ ചിത്രത്തോടെ ഇനിയൊന്നും കൊച്ചുണ്ണിയെക്കുറിച്ച് ആര്‍ക്കും പറയേണ്ടിവരില്ല. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നിവിന്‍പോളിയോട് കഥ പറയാനാണ് തോന്നിയത്. ആവശ്യമറിയിച്ചപ്പോള്‍ അയാളുടെ തിരക്കിട്ട ഷെഡ്യൂളുകളില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തി വന്നു. തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍ എത്ര സമയം വേണമെങ്കിലും ഈ സിനിമയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ തയ്യാറാണെന്നാണ് നിവിന്‍ പറഞ്ഞത്. അമലാപോള്‍, സണ്ണിവെയിന്‍, ശരത്കുമാര്‍, പുതുമുഖം പ്രിയങ്കയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ക്യാമറാമാൻ ബിനോദ് പ്രദാന്‍ ആണ് ഈ സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top