News

അനുവാദമില്ലാതെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി

Sponsored Links

kasthuri-pics

ഇത്രയധികം ഹൃദയങ്ങൾ ആ ചിത്രങ്ങൾ കീഴടക്കുമെന്നു നടി കസ്തൂരി  ഒരിക്കലും കരുതിക്കാണില്ല. പറഞ്ഞു വരുന്നത്‌ The Bodies of Mothers എന്ന പേരിൽ ജേഡ്‌ ബീൽ പകർത്തിയ കസ്തൂരിയുടെ ചിത്രങ്ങളുടെ കാര്യമാണ്. ചിത്രത്തിന്‌ ഇന്ത്യയിൽ ഉടനീളം  നല്ല സ്വീകരണവും ലഭിച്ചു. സോഷ്യൽ മീഡിയയിൽ ദിവസങ്ങൾക്കകം ചിത്രങ്ങൾ വൈറൽ ആയി, മാതൃത്വം ആസ്പദമാക്കി  അർദ്ധ  നഗ്നമായി ചിത്രീകരിക്കപ്പെട്ട കസ്തൂരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പകർത്തിയത്‌  അമേരിക്കൻ ഫോട്ടോഗ്രാഫർ ജേഡ്‌ ബീൽ ആണ്‌. മൂന്നു  വർഷങ്ങൾക്ക്‌ മുൻപ്‌ ” A Beautiful body Project; The bodies of Mothers” എന്നു പേര്‌ നൽകിയ ഫോട്ടോഷൂട്ടിൽ കുഞ്ഞിനോടുള്ള  ഭാവങ്ങളും മുലയൂട്ടലുമാണ്‌ ചിത്രീകരിക്കപ്പെട്ടത്‌.

മുലയൂട്ടലിന്റെ ബുദ്ധിമുട്ടുകളും, വേദനയും, സ്തന സൗന്ദര്യത്തെ കുറിച്ചുള്ള വേവലാതികളും, സ്ട്രേച്ച്‌ മാർക്ക്സും സ്ത്രീകളെ വലക്കുമ്പോഴും മാതൃത്വം തന്നെയാണ്‌ അതിനുമുപരിയുള്ള സൗന്ദര്യം എന്ന തിരിച്ചറിവാണ്‌ ചിത്രങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ടത്‌. തന്റെ ചിത്രങ്ങൾക്ക്‌ ഇത്രയധികം സ്വീകരണം ലഭിച്ചത്‌ കസ്തൂരിയെ അത്ഭുതപ്പെടുത്തിയെങ്കിലും കോപ്പിറൈറ്റ്‌ അവകാശമുള്ള ചിത്രങ്ങൾ അനുവാദമില്ലാതെ പ്രസിദ്ദീകരിച്ചതിന് 20 പ്രമുഖ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ കസ്തൂരി.

ചിത്രങ്ങൾ ഫോട്ടോഗ്രാഫർ ജേഡ്‌ ബീൽ മെയ്‌ 2015 നു തന്റെ ഫേസ്ബുക്ക്‌ പേജിൽ ഉൾപ്പെടുത്തുകയും, ചിലർ കസ്തൂരിയെ തിരിച്ചറിയുകയും ചെയ്തതോടുകൂടി ചിത്രങ്ങൾ വൈറലാകുകയായിരുന്നു. തനിക്കു ലഭിച്ച സ്വീകാര്യത അത്ഭുതപ്പെടുത്തിയെന്നും അമ്മയാകുക എന്നത്‌ ദൈവീകവും അതോടൊപ്പം തന്നെ വിസ്മയ്യിപ്പിക്കുന്നതുമാണ്‌ എന്ന്‌ പ്രതികരിച്ച നടി, നഗ്നത ഇന്ത്യൻ സാംസ്കാരികതയുടെ ഭാഗമാണ്‌ എന്നും, ദേവി ദേവന്മാർ നഗ്നരായിരുന്നു എന്നും, സന്യാസിവര്യന്മാർ അർദ്ധ നഗ്നരും അത്‌ നമ്മുടെ കടന്നു പോയ സംസ്കാരത്തെയാണ്‌ ഓർമപ്പെടുത്തുന്നതെന്നും The News Minute ന് അനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top