“അന്നത്തോടെ എല്ലാ ഭ്രമവും നഷ്ടപ്പെട്ട് പേടി കൂടി” അഭിഷേക് ബച്ചൻ കാരണമാണ് താൻ ഹോളി ആഘോഷിക്കാത്തതെന്നു കരണ്‍ ജോഹര്‍.

“അന്നത്തോടെ എല്ലാ ഭ്രമവും നഷ്ടപ്പെട്ട് പേടി കൂടി” അഭിഷേക് ബച്ചൻ കാരണമാണ് താൻ ഹോളി ആഘോഷിക്കാത്തതെന്നു കരണ്‍ ജോഹര്‍.
ഇത്തവണ ശ്രീദേവിയുടെ മരണത്തോടെ ബോളിവുഡിൽ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചു. എങ്കിലും വര്‍ഷങ്ങളായി ഹോളി ആഘോഷിക്കാത്ത മറ്റെല്ലാ ആഘോഷങ്ങളും ഗംഭീരമാക്കുന്ന ഒറ്റ ഒരാളുണ്ട്, സാക്ഷാല്‍ കരണ്‍ ജോഹര്‍. ഇതിന് കാരണക്കാരനാകട്ടെ അഭിഷേക് ബച്ചനും. ഒരു ഷോയ്ക്കിടെയാണ് അഭിഷേക് കാരണം താന്‍ ഹോളിയേ വെറുത്തതിനേക്കുറിച്ച് കരണ്‍ പറഞ്ഞത്.
‘എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ എന്റെ കോളനിയിലെ കുട്ടികള്‍ എന്റെ ദേഹത്ത് കളറിടാന് ഓടിക്കുമായിരുന്നു. രക്ഷപ്പെടാനോടി മറിഞ്ഞു വീണ്, വഴക്കായി മാറുമായിരുന്നു.
പത്ത് വയസ്സുള്ളപ്പോഴാണ് അമിതാഭ് ജിയുടെ വീട്ടില്‍ ഹോളി ആഘോഷത്തിന് പോയത്. അന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു, എനിക്ക് ഹോളി പേടിയാണെന്നും ആഘോഷിക്കാന്‍ ഇഷ്ടമല്ലെന്നും. അപ്പോഴാണ് അഭിഷേക് വന്നത്.
ഞാന്‍ പറഞ്ഞു തീരുന്നതിന് മുന്‍പ് എന്നെ പൊക്കിയെടുത്ത് നിറങ്ങള്‍ കലക്കിയ പൂളില്‍ കൊണ്ടു പോയിട്ടു. അന്നത്തോടെ എല്ലാ ഭ്രമവും നഷ്ടപ്പെട്ട് പേടി കൂടി. പിന്നീടിതു വരെ ഞാന്‍ ഹോളി കളിച്ചിട്ടില്ല- കരണ്‍ പറഞ്ഞു.