News

ദീപികക്കായി കൈകോർക്കാൻ താരങ്ങള്‍ : താനില്ലെന്ന് കങ്കണ റണാവത്

Sponsored Links

kankanaa

ദീപികക്കായി കൈകോർക്കാൻ താരങ്ങള്‍ : താനില്ലെന്ന് കങ്കണ റണാവത്.

deepika-padmavati.jpg.image.784.410

പദ്മാവതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ ദീപികക്കായി ബോളിവുഡ് കൈകോർക്കുകയാണ് . എന്നാൽ ഇതിലും ദീപികയ്ക്ക് വേണ്ടി നിലകൊള്ളാത്തവരുണ്ട്. ദീപികക്കെതിരായുള്ള വധഭീഷണി ഉയരുമ്പോൾ കങ്കണ റണാവത് ചേരി തിരിഞ്ഞ് നിൽക്കുകയാണ്. ഈ കൂട്ടത്തില്‍ ചേരാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കങ്കണ റണാവത്.

Kangana-Ranaut-Tanu-Weds-Manu-Returns-6

ദീപികയ്ക്കുവേണ്ടി താരങ്ങള്‍ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നിവേദനത്തില്‍ താന്‍ ഒപ്പിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് കങ്കണ. നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോടാണ് ഒപ്പിടാന്‍ താനില്ലെന്ന് കങ്കണ മുഖത്തടിച്ചപോലെ പറഞ്ഞത്. ഒപ്പിടാന്‍ ശബാന നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ കങ്കണ കൂട്ടാക്കിയില്ല. കങ്കണയുടെ ഈ നടപടി ശബാനയെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

1430294652kangana-deepika-story

കങ്കണയും ദീപികയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല എന്നത് ബോളിവുഡില്‍ അങ്ങാടിപ്പാട്ടായ കാര്യമാണ്. 2014ല്‍ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം മറനീക്കി പുറത്തുവന്നത്. ദീപിക ചെയ്യേണ്ടിയിരുന്നത് ക്യൂനിലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. അല്ലാതെ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുകയായിരുന്നില്ല എന്ന കങ്കണയുടെ അഭിപ്രായപ്രകടനമാണ് സംഭവം പരസ്യമാക്കിയത്. താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്ന് ഒരു അഭിമുഖത്തില്‍ കങ്കണ പറയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതൽ വഷളായി.

Cute-Kangana-Ranaut

ദീപികയോടുള്ള ദേഷ്യം കങ്കണ പല അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട് . ദീപികയ്ക്ക് വധ ഭീഷണി നിലനിൽക്കുമ്പോൾ കങ്കണയുടെ ഈ പ്രതികരണം എങ്ങനെ ബോളിവുഡ് ഉൾക്കൊള്ളും എന്നാണ് കാണേണ്ടത് .

padmavatirow-story_647_111917032853

kankana ranaut against deepika padukon

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top