Articles

പട്ടിണി കിടക്കുമ്പോഴും കങ്കണ പറഞ്ഞു, ഒരു ദിവസം ഞാൻ ബോളിവുഡ് കീഴടക്കും

Sponsored Links

kankana_metromatinee

1987 മാർച്ച് 23 ന് ഹിമാചൽ പ്രദേശിലെ പ്രവിശ്യയില് ജനനം. ഡോക്ടർ – വക്കീൽ- ഐ.എ.എസ് – എം. എൽ . എ – ടീച്ചർ – ബിസ്സിനസ്സ്മാൻമാർ എന്നീ ഹൈ പ്രൊഫൈല് സമ്പന്ന കൂട്ടുകുടുംബത്തിലായിരുന്നു പിറവി . ബാല്യത്തിൽ ഒരു ഡോക്ടർ ആവണമെന്നും , എന്നിട്ട് സൗജന്യമായി പാവപ്പെട്ടവരെ ചികിത്സിക്കണമെന്നുമായിരുന്നു ആഗ്രഹം . പ്ലസ്ടൂ കഴിഞ്ഞ ശേഷം മെഡിസിന് പഠിച്ചെങ്കിലും അതൊരു എവറസ്റ്റ് കൊടുമുടിയാണെന്ന് മനസ്സിലാക്കി കവിതകളെ സ്നേഹിക്കാൻ തുടങ്ങി. അങ്ങനെ ഹിന്ദി സാഹിത്യങ്ങൾ തേടി കണ്ടെത്തി പാരായണം തുടങ്ങി . പിന്നീട് , നാടകത്തോട് കമ്പം തോന്നിയപ്പോൾ ഡൽഹി യിലേക്ക് താമസം പുതുക്കി പണിതു .

മോഡലിംഗ് അവസരങ്ങൾ നിരവധി ഡൽഹിയിൽ നിന്നും തേടിയെത്തിയെങ്കിലും അവർ അത് സ്വീകരിച്ചില്ല . കങ്കണയുടെ നാടക ഭ്രമം കുടുംബത്തിന് ചീത്തപ്പേര് സമ്മാനിക്കുമെന്ന് പലരും ഉപദേശിച്ചപ്പോൾ അവർ മുംബൈയിലേക്ക് താമസം മാറി . മുംബൈയിൽ വന്നതും അവർ സിനിമയിലേക്കുള്ള ചുവടുവെപ്പുകളെകുറിച്ച് ചിന്തിച്ചുതുടങ്ങി . അന്വേഷിച്ചു തുടങ്ങി . പക്ഷെ , കങ്കണയെ ബോളിവുഡ് നക്ഷത്രങ്ങള് ഗൗനിച്ചില്ല .അവസരങ്ങൾ തേടിയുള്ള കങ്കണയുടെ അലച്ചിൽ വർദ്ധിച്ചപ്പോൾ കൈവശമുള്ള പണമെല്ലാം തീർന്നു . പട്ടിണി കിടക്കുമ്പോഴും കൂട്ടുകാരികളോട് കങ്കണ പറഞ്ഞു … ”ഒരു ദിവസം ബോളിവുഡ് ഞാന് കീഴടക്കിമറിക്കും”. അപ്രതീക്ഷിതമായി ഐ ലവ് യു ബോസ് എന്ന ചിത്രത്തിൽ ഒരു വേഷം ലഭിച്ചെങ്കിലും ഭാഗ്യം കങ്കണയേ തുണച്ചില്ല . പടം പാതി വഴിക്ക് മുടങ്ങി .

ഒടുവിൽ കങ്കണയുടെ പ്രാർത്ഥന ദൈവം കേട്ടു . ഹിന്ദി സിനിമയുടെ അതികായനായ മഹേഷ്ഭട്ടിന്റെ പുതിയ ചിത്രമായ ഗ്യങ്ങ്സ്റ്ററിലേക്ക് കങ്കണക്ക് ക്ഷണം വന്നു . പക്ഷെ , മഹേഷ്ഭട്ടിന്റെ സംവിധായകനായ അനുരാഗ്ബസുവിന് കങ്കണയെ ബോധിച്ചില്ല . കങ്കണയുടെ റോളിലേക്ക് കരാർ ചെയ്ത മറ്റൊരു പ്രശസ്ത നായിക അച്ചടക്കമില്ലാത്തജീവിതം നയിക്കുന്നതും തികഞ്ഞ മദ്യപാനിയുമായ ഹീറോയിനിയായി അഭിനയിക്കാൻ വിസ്സമ്മതിച്ചപ്പോൾ ഗ്യാങ്ങ്സ്റ്ററിലെ സിമ്രാന് എന്ന ഉഗ്രൻ കഥപാത്രം വീണ്ടും കങ്കണയേ തേടി വരുകയായിരുന്നു .

പിന്നീട് കണ്ടെതെല്ലാം ചരിത്രം…. ഗ്യാങ്ങ്സ്റ്ററിലെ പുതുനായിക സിമ്രാനെ തേടി ആറോളം പ്രാദേശിക പുരസ്ക്കാരങ്ങൾ വന്നുചേർന്നു . രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ‘ ഫാഷൻ ‘ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയപുരസ്ക്കാരവും ഫിലിംഫെയര് പുരസ്ക്കാരവും കങ്കണകരസ്ഥമാക്കി . പിന്നീട് പ്രശസ്തിയുടെ കൊടുമുടികൾ കയറിപോയ കങ്കണ 2014ലെ ‘ ക്യൂൻ ‘ എന്ന ചിത്രത്തിലൂടെ മികച്ച നായികക്കുള്ള പരംമോന്നത പുരസ്ക്കാരം ആദ്യമായി വെട്ടിപ്പിടിച്ചു . ഒപ്പം , മികച്ച നായികക്കുള്ള ഫിലിംഫെയർ പുരസ്കാരവും .
2015ലെ മെഗാബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ തനുവെഡ്സ് മനു റിട്ടേൻസി’ലൂടെയാണ് മികച്ച നായികക്കുള്ള ദേശീയ പുരസ്ക്കാരം രണ്ടമത്തെ തവണയും കങ്കണ സ്വന്തമാക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top