Articles

ആദ്യമായി നായകനായപ്പോള്‍ കിട്ടിയ ആദ്യത്തെ പ്രതിഫലം മണി തിരിച്ചു കൊടുത്ത കഥ

Sponsored Links

Screen Shot 2018-01-06 at 1.25.37 PM

ആദ്യമായി നായകനായപ്പോള്‍ കിട്ടിയ ആദ്യത്തെ പ്രതിഫലം മണി തിരിച്ചു കൊടുത്ത കഥ
കലാഭവന്‍ മണി തനിച്ച് നായകനാകുന്നത് ‘ മൈ ഡിയര്‍ കരടി ‘ എന്ന ചിത്രത്തിലൂടെയാണ്. മൈ ഡിയര്‍ കരടിയിലെ നായകനായി അണിയറ പ്രവര്‍ത്തകര്‍ മണിയെ കാസ്റ്റ് ചെയ്യുമ്പോള്‍ മണി ഒരേ ദിവസം രണ്ടും മൂന്നും ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് .
Screen Shot 2018-01-06 at 1.22.42 PM

നായക വേഷമായ കാരണം മൈഡിയര്‍ കരടിയോട് മണി പ്രത്യേകതാല്‍പര്യം കാണിച്ചിരുന്നു . ഉദയ് കൃഷ്ണ -സിബി.തോമസായിരുന്നു കഥാകൃത്തുക്കള്‍ . സന്ധ്യാമോഹന്‍ സംവിധാനവും . പ്രതിഫലമൊന്നും പറയാതെയാണ് മണി ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുന്നത്. ഇടയ്ക്ക് വെച്ച് നിര്‍മ്മാതാക്കള്‍ അഡ്വാന്‍സ് കൊടുക്കാമെന്ന് പറഞ്ഞെങ്കിലും മണി വാങ്ങിയില്ല .
Screen Shot 2018-01-06 at 1.21.35 PM
ഒടുവില്‍ ,ചിത്രത്തിന്‍റെ പാക്കപ്പ് ദിവസം ഒരു ലക്ഷം രൂപ നിര്‍മ്മാതാവ് മണിയെ ഏല്‍പ്പിച്ചു. അന്ന് , കൊച്ചു വേഷങ്ങള്‍ക്ക് മണി വാങ്ങിയിരുന്ന പ്രതിഫലത്തിന്‍റെ പകുതിപോലുമില്ല നായകനായപ്പോള്‍ കിട്ടിയ ഒരു ലക്ഷം. പക്ഷേ , തന്നെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ പുറപ്പെട്ട നിര്‍മ്മാതാവ് നേരിട്ട പ്രതിസന്ധികളെല്ലാം മണി നേരിട്ട് മനസ്സിലാക്കിയിരുന്നു .hqdefault (60)
Screen Shot 2018-01-06 at 1.21.57 PM
നിര്‍മ്മാതാവ് കൊടുത്ത ഒരുലക്ഷം രൂപയില്‍ നിന്നും പതിനായിരം രൂപയെടുത്ത് തൊണ്ണൂറായിരം നിര്‍മ്മാതാവിന് മടക്കികൊടുക്കുത്ത് കൊണ്ട് മണി പറഞ്ഞു . ” എന്നെ ആദ്യമായി നായകനാക്കിയതല്ലേ , അത് കൊണ്ട് എനിക്ക് പത്ത് മതി. എന്‍റെ പെട്രോളിന്‍റെ കാശ് ”. ഇത് , കേട്ടപ്പോള്‍ നിര്‍മ്മാതാവിന്‍റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു .

Screen Shot 2018-01-06 at 1.22.27 PM

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top