News

മൂന്ന് വേദനസംഹാരി കഴിച്ചാണ് കജോൾ അന്ന് ഈ ചിത്രമെടുക്കാൻ വന്നത്

Sponsored Links

640x360xkabhi-khushi-kabhie-gham_1000x563.jpg.pagespeed.ic.3vb0xKTP_C

മൂന്ന് വേദനസംഹാരി കഴിച്ചാണ് കജോൾ അന്ന് ഈ ചിത്രമെടുക്കാൻ വന്നത്

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, ജയ ബച്ചന്‍, കജോള്‍, കരീന കപൂര്‍ തുടങ്ങിയ താരങ്ങള്‍ മത്സരിച്ചഭിനയിച്ച ചിത്രം കഭി ഖുശി കഭി ഖംന്റെ പതിനാറാമത് വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്.
4
താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് സംവിധായകന്‍ വാര്‍ഷികത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഈ പോസ്റ്റ് പക്ഷേ, ഏറെയൊന്നും കേൾക്കാത്തൊരു കഥ കൂടി സമ്മാനിച്ചിരിക്കുകയാണ്. നായിക കജോൾ അന്ന് അനുഭവിച്ച ഒരു വേദനയുടെ കഥയാണത്.
6
“കെ 3 ജി യുടെ പതിനാറ് വര്‍ഷങ്ങള്‍.എന്റെ ഹൃദയത്തോട് വല്ലാതെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രം. ഒരുപാടു നല്ല ഓര്‍മ്മകള്‍ . എന്റെ അനുഭവം പ്രത്യേകതയുള്ളതാക്കി മാറ്റിയതിന് നന്ദി. അമിതാഭ് ബച്ചന്‍,ഷാരൂഖ്ഹൃത്വിക്,കജോള്‍,ജയ ആന്റി,കരീന,റാണി.” കരണ്‍ ചിത്രത്തിന് താഴെ കുറിച്ചു.
640x360xkabhi-khushi-kabhie-gham_1000x563.jpg.pagespeed.ic.3vb0xKTP_C
ആ ചിത്രം എടുക്കുന്ന സമയത്ത് താന്‍ അനുഭവിച്ച വേദന ഓര്‍മിച്ച് കൊണ്ടാണ് കജോള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.”എന്റെ വിരലുകള്‍ വാതിലിനിടയില്‍ പെട്ട് ചതഞ്ഞ് ഞാന്‍ മൂന്ന് വേദനസംഹാരിയുടെ ബലത്തില്‍ നില്‍ക്കുന്ന സമയത്ത് എടുത്ത ചിത്രമല്ലേ ഇത് എന്ന” ചോദ്യവുമാണ് കജോള്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
kabhi-khushi-kabhie-gham-759
കജോളിന് കരണ്‍ മറുപടിയും നല്‍കിയിട്ടുണ്ട്. “അതേ, കടുത്ത വേദനയിലായിരുന്നു നിങ്ങളെന്ന് ഞാന്‍ ഓര്‍ക്കുന്നു”വെന്നാണ് കരണ്‍ മറുപടി നല്‍കിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top