ആദ്യം രജനികാന്തിന്റെ ‘അമ്മ വേഷമാണെന്നാണ് കരുതിയത് .നായികയെന്നറിഞ്ഞപ്പോൾ ഞെട്ടി -കാല നായിക ഈശ്വരി റാവു

ആദ്യം രജനികാന്തിന്റെ ‘അമ്മ വേഷമാണെന്നാണ് കരുതിയത് .നായികയെന്നറിഞ്ഞപ്പോൾ ഞെട്ടി -കാല നായിക ഈശ്വരി റാവു
രജനികാന്തിന്റെ കാല അതിന്റെ മേക്കിങ്ങിലൂടെ പാ രഞ്ജിത്തിന് വലിയ പ്രശംസകളാണ് നൽകുന്നത്. രജനികാന്തിനെക്കാൾ പാ രഞ്ജിത്തിന്റെ സംവിധാനത്തിനാണ് മികച്ച പ്രതികരണം. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയിരിക്കുന്നത് ഈശ്വരി റാവു ആണ്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടി രജനിക്കൊപ്പം അഭിനയിച്ച സന്തോത്തിലാണ്.
കാലയില്‍ അഭിനയിക്കാനായി ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മ വേഷമായിരിക്കുമെന്നാണ് കരുതിയതെന്നും നായികയാണെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും നടി ഈശ്വരി റാവു പറഞ്ഞു. ടെസ്റ്റ് ഷൂട്ടിനായി വന്നപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് യാതൊന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ഷൂട്ടിന്റെ വീഡിയോ രജനിയെ കാണിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. പിന്നീട് മൂന്നുമാസത്തോളം ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍.
അപ്പോഴും രജനികാന്തിന്റെ നായിക വേഷമാണെനിക്കെന്ന് അറിയില്ലായിരുന്നു. രജനി സാര്‍ എന്റെ വിചാരമറിഞ്ഞതും ചിരിച്ചു പോയി. എന്നാലും നായികയാണ് ഞാനെന്ന് അദ്ദേഹം വെളിപ്പെടുത്തിയതേയില്ല. പിന്നീടാണ് നായികയാണെന്ന് ഞാനറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ല. അതുകഴിഞ്ഞ് വിചാരിച്ചത് ഞാനിത് പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കുമോ എന്നായി . അതുകൊണ്ട് വീട്ടുകാരോടും മക്കളോടുമൊന്നും പറഞ്ഞില്ല. എല്ലാവരുമറിയുന്നത് പിന്നീടാണ്. ഷൂട്ടിംഗ് ഇന്വിറ്റേഷനില് രജനിസാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സമാധാനമായത്. ഈശ്വരി പറഞ്ഞു.
തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന് അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Actress Easwari Rao in Red Saree Photos
kaala actress eshwari rao about rajanikanth