Interview

ഒരു വാച്ച് പോലും ധരിക്കാറില്ലാത്ത എനിക്ക് താരപരിവേഷം വേണ്ട ,ഞാനൊരു സാധാരണക്കാരനാണ് – ജോൺ എബ്രഹാം

Sponsored Links

sder

ഒരു വാച്ച് പോലും ധരിക്കാറില്ലാത്ത എനിക്ക് താരപരിവേഷം വേണ്ട ,ഞാനൊരു സാധാരണക്കാരനാണ് – ജോൺ എബ്രഹാം

597099-john-abraham-073117

ബോളിവുഡിലെ ചോക്ലേറ്റ് ഹീറോയാണ് ജോൺ എബ്രഹാം . മോഡലിൽ നിന്നും പെട്ടെന്ന് തന്നെ താരമായ ജോൺ അധികം സിനിമകൾ ചെയ്തില്ലെങ്കിലും പ്രേക്ഷക പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസം പിടിഐയുമായി സംസാരിക്കവേ ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്ന് നടന്‍ വ്യക്തമാക്കി.

583615-john-abraham-061217

“ഞാനൊരു നാര്‍സിസ്റ്റായ ആളല്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനല്ല എന്റെ ശ്രമം. ഒരു ഇടത്തട്ടു കുടുംബത്തിലായിരുന്നു ജനനം. ഇപ്പോഴും അതിന്റെ മൂല്യങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചിട്ടുമുണ്ട്. എനിക്ക് ഒരു ബോഡിഗാര്‍ഡില്ല, ഒരു വാച്ച് പോലും ധരിക്കാറില്ല, സാധാരണ കാറിലാണ് സഞ്ചരിക്കുന്നത്. അതൊന്നും കുറവായിട്ട് ഇന്നു വരെ തനിക്ക് തോന്നിയിട്ടില്ലെന്നും ജോണ്‍ പറഞ്ഞു.

john-story-647_080917033911

അതേസമയം രണ്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടന്‍. പൊഖ്റാനിലെ ആണവ പരീക്ഷണത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയൊരുക്കുന്ന പര്‍മാണു എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ തിരിച്ചു വരവിനൊരുങ്ങുന്നത്. രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നതിന്റെ കാരണം ജോണ്‍ ഏബ്രഹാം വ്യക്തമാക്കി. സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം. നല്ല തീമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ സിനിമകളുടെ എണ്ണം കൂട്ടുക എന്നതല്ല എന്റെ ലക്ഷ്യം. ഫോഴ്സ് ടുവിന് ശേഷം എനിക്ക് താല്‍പര്യം തോന്നിയ ചിത്രം പര്‍മാണുവാണ് അതിനെ മറ്റൊരു രീതിയില്‍ കണക്കാക്കേണ്ടതില്ല. താരം പറഞ്ഞു.

John-Abraham-17

മേയ് 25 ന് പര്‍മാണു തീയേറ്ററുകളിലെത്തും ഡയാന പെന്റിയാണ് ചിത്രത്തില്‍ ജോണിനു നായികയായെത്തുന്നത്. 2016 ല്‍ തീയേറ്ററുകളിലെത്തിയ ഫോഴ്സ് ടു വാണ് ജോണിന്റേതായി പുറത്തു വന്ന അവസാന ചിത്രം.

john-abraham-55a

john abraham about stardom

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top