News

മധുരപ്രതികാരം; നടി ജുവൽ മേരിയെ ‘ആടുപുലിയാട്ടം’ അൻപതാം ദിന ആഘോഷത്തിന്‌ ക്ഷണിച്ച് നിർമ്മാതാക്കൾ

Sponsored Links

inviting-jewel-to-adupuliyattam

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ആടുപുലിയാട്ടത്തിൽ നായികയായി ആദ്യം പരിഗണിച്ചത് നടി ജുവൽ മേരിയെയായിരുന്നു. എന്നാൽ ചിത്രത്തിൽ ഏതു യുവതാരമാണ്‌ നയകൻ എന്നു ചോദിക്കുകയും ജയറാമാണെന്നറിഞ്ഞതോടെ ജുവൽ മേരി ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തത് വാർത്തയായിരുന്നു. ഷീലു എബ്രഹാമാണ്‌ പിന്നീട് ആ വേഷം ചെയ്തത്.

ചിത്രം റിലീസ് ചെയ്ത് അൻപതാം ദിന വിജയാഘോഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾ ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ജ്യുവൽ മേരിയെയാണ്‌. കഥ മോശമായതു കൊണ്ട് ചിത്രത്തിൽ നിന്ന് പിന്മാറുകയും ന്യൂജനറേഷൻ നായകന്മാരുടെ നായികയാകാൻ ശ്രമിക്കുകയും ചെയ്ത ജുവൽ മേരിയെ സൂപ്പർഹിറ്റ് ചിത്രമായ ആടുപുലിയാട്ടത്തിന്റെ അൻപതാം വിജയാഘോഷത്തിലേക്ക് ക്ഷണിക്കുന്നുവെന്നാണ്‌ ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ജയറാം, ഷീലു എബ്രഹാം, ഇവർക്കു പുറമെ തെന്നിന്ത്യൻ താര സുന്ദരി രമ്യ കൃഷ്ണൻ, ബോളിവുഡ് ഇതിഹാസം ഓംപുരി, ബേബി അക്ഷര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top