News

ജയറാമിനു പിന്നാലെ തലമൊട്ടയടിച്ച് ജയസൂര്യ

Sponsored Links

jayasurya_bald-hair

തെലുഗ് ചിത്രത്തിനു വേണ്ടിയായിരുന്നു ജയറാം തലമൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ചതെങ്കിൽ മലയാള ചിത്രത്തിനു വേണ്ടി ജയസൂര്യയും പുത്തൻ മേക്ക് ഓവറിൽ എത്തി പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്‌. രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രം പ്രേതത്തിനു വേണ്ടിയാണ്‌ ജയസൂര്യ തല മൊട്ടയടിച്ചത്. ജോൺ ഡോൺ ബോസ്കോ എന്നാണ്‌ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്‌.

ഇതിനു മുമ്പും സിനിമയ്ക്കു വേണ്ടി ഞെട്ടിക്കുന്ന മേക്ക് ഓവറുകൾ നടത്തി ശ്രദ്ധേയനായ താരമാണ്‌ ജയസൂര്യ. അപ്പോത്തിക്കിരി എന്ന ചിത്രത്തിനു വേണ്ടി തലമൊട്ടയടിച്ച് ശരീരഭാരവും കുറച്ചെത്തിയ താരം സെക്കൻഡ്സ് എന്ന ചിത്രത്തിൽ കുടവയറുമായാണ്‌ എത്തിയത്.

തലമൊട്ടയടിക്കുന്ന ലൈവ് വീഡിയോ സഹിതമാണ്‌ ജയസൂര്യ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top