Interview

സാരിയെ നിസ്സാരമായി കാണരുത് – ജയസൂര്യ

Sponsored Links

marykuttyy

സാരിയെ നിസ്സാരമായി കാണരുത് – ജയസൂര്യ

34383491_2191731001055744_7077496214157000704_o

മേരിക്കുട്ടിക്ക് വേണ്ടി ജയസൂര്യ നടത്തിയ മെയ്ക്ക് ഓവർ ഏറെ ശ്രധിക്കപ്പെട്ടിരുന്നു. ജൂൺ പതിനഞ്ചിനു ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ കഥാപാത്രത്തിനായി ജയസൂര്യ എടുത്ത ത്യാഗങ്ങളാണ് മുന്നിട്ട് നില്കുന്നത്.

Njan-Marykutty-Video-Song

ചിത്രത്തിന് വേണ്ടി ദിവസങ്ങളോളം സാരിയിൽ കഴിഞ്ഞ ജയസൂര്യ പറയുന്നത് സാരിയെ നിസ്സാരമായി കാണരുതെന്നാണ് .വൈകിട്ടുവരെ ഷൂട്ട് ചെയ്ത് മുറിയിലെത്തി സാരി അഴിക്കുമ്പോൾ കിട്ടുന്നതിനെക്കാൾ വലിയ ആശ്വാസം മറ്റൊന്നില്ല. നിത്യവും സാരി ഉടുത്തു നടക്കുന്നവരെ നമിക്കുകയാണ് താനെന്നും ജയസൂര്യയുടെ ‘മേരിക്കുട്ടി’ പറയുന്നു.

Njan-Marykutty-Malayalam-Movie-1

തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആദ്യ നാലു ദിവസം കൺഫ്യൂഷനായിരുന്നു. ഇതാണോ മേരിക്കുട്ടിയെന്നു സംവിധായകനും എനിക്കും സംശയം. നാലാം ദിവസം ഉച്ചകഴിഞ്ഞ് ഒരു സീനിൽ ഞങ്ങൾ ആഗ്രഹിച്ച പിച്ച് കിട്ടി. പിന്നെ നാലു ദിവസം ഷൂട്ട് ചെയ്തതു മാറി സ്ക്രിപ്റ്റ് മാറ്റിയെഴുതി. ചുരിദാറും നൈറ്റിയും അണിഞ്ഞ മേരിക്കുട്ടി പിന്നെ മുഴുനീള സാരിയിലായി.

Jayasurya

സാധാരണ എന്റെ സിനിമയിൽ എന്റെ കോസ്റ്റ്യൂം ഭാര്യ സരിതയാണു ഡിസൈൻ ചെയ്യുന്നത്. സീൻ അനുസരിച്ച് എഴുതി ഒട്ടിച്ച് ബാഗിലാക്കി തന്നുവിടുകയാണ് പതിവ്. എന്നാൽ മേരിക്കുട്ടി സാരിയിലേക്കു മാറിയതോടെ രഞ്ജിത് പറഞ്ഞതനുസരിച്ചു സരിതയെ വിളിപ്പിച്ചു. പിന്നെ സരിത ഒപ്പം നിന്നു. സിനിമയിൽ 32 സാരി മേരിക്കുട്ടി ധരിക്കുന്നുണ്ട്. ഒടുവിലായപ്പോഴേക്കും ഞാൻ നാലു മിനിറ്റിൽ സാരി ഉടുക്കാൻ പഠിച്ചു.

33131715_2185447511684093_2269173020822077440_o

നടൻ നടിയാകുമ്പോഴുള്ള പതിവു മേക്കപ് രീതികൾ വേണ്ട എന്നൊരു തീരുമാനം ഞങ്ങൾ തുടക്കത്തിൽ എടുത്തിരുന്നു. എന്നാൽ പെണ്ണാകുന്നത് അത്ര എളുപ്പമല്ല എന്നു ഞാൻ മനസ്സിലാക്കി. എനിക്കു താടിയും മുടിയും പെട്ടെന്നു വളരും. ഒരു ദിവസം മൂന്നു പ്രാവശ്യം വരെ ഷേവ് ചെയ്തു. അതും റിവേഴ്സ് ഷേവിങ് ആണ് മുഖത്തു ചെയ്തത്. സ്കിൻ കേടാകാൻ എളുപ്പവഴിയാണിത്.

sfqlHPbcdgihe_medium

കല്യാണത്തിനും മറ്റും പട്ടുസാരിയുടുക്കുന്ന സ്ത്രീകളോടു ഭർത്താക്കന്മാർ ദേഷ്യപ്പെടരുത്. സാരിയുടുക്കൽ ഒരു കലയാണ്. അത് അവർ സമയമെടുത്തു ചെയ്യട്ടെ. അതിനെ ഒട്ടും ചെറുതായി കാണരുത്!

കടപ്പാട് ; മനോരമ

Screenshot_20180312-082851_2-900x506

29791924_2160728410822670_2226464106434474813_n

31tvmmaykutty

jayasurya about njan marykutty

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top