Articles

ജയറാമിന്‍റെ സൂപ്പര്‍ സ്റ്റാര്‍ സ്വപ്നം തകര്‍ത്തു തരിപ്പണമാക്കിയ സിനിമ

Sponsored Links

Jayaram Randamvaravu

അനുകരണ കലയായ  മിമിക്രിയുടെ ലോകത്ത്  നിന്നും മലയാള സിനിമയുടെ   കാവ്യ  സംവിധായകന്‍  പത്മാരാജന്‍   കണ്ടെടുത്ത  നടനാണ്‌   ജയറാം . ആദ്യ ചിത്രമായ   ‘ അപരന്‍ ‘   വിജയമായപ്പോഴേക്കും  ജയറാമിനെ  തേടി  അവസരങ്ങളുടെ  പ്രവാഹമായി.

Sathya103

1988ന്‍റെ     മധ്യത്തില്‍   കടന്നുവന്ന   ജയറാം  1990 പുലര്‍ന്നപ്പോഴേക്കും  സൂപ്പര്‍താരങ്ങളോളം  തിയേറ്റര്‍  അഡ്വാന്‍സ്    ലഭിക്കുന്ന  താരമായി  മാറി കഴിഞ്ഞിരുന്നു.  പത്മരാജന്‍ , സത്യന്‍  അന്തിക്കാട് ,   കമല്‍ ,   തുടങ്ങിയ സംവിധായകരുടെ   ജനപ്രിയ  ചിത്രങ്ങളായിരുന്നു   സൂപ്പര്‍    താരങ്ങളുടെ  പിന്‍ഗാമിയായി    ജയറാമിനെ   ഉയര്‍ത്തിയത് .
jayaram2.jpg.image.784.410
മമ്മൂട്ടിക്കും   മോഹന്‍ലാലിനും  ശേഷം     ജയറാം  എന്നായിരുന്നു  നിര്‍മ്മാതാക്കളുടെ   ചോയിസ്.  സൂപ്പര്‍ സ്റ്റാര്‍    ഇമേജ്   ഉറപ്പിക്കാന്‍   ഒരു   വെടികെട്ട്     ആക്ഷന്‍   ചിത്രം വേണമെന്ന  തിരിച്ചറിവില്‍   നിന്നും    ജയറാം  കളം    മാറിചവിട്ടിയ   ആക്ഷന്‍  ചിത്രമായിരുന്നു    ‘രണ്ടാം വരവ് ‘.
30-1459340992-jayaram-action-hero-1
സി. ബി . ഐ . സംവിധായകന്‍   കെ .  മധുവിനായിരുന്നു   ജയറാമിനെ   വെടികെട്ട്    ട്രാക്കിലേക്ക്   കയറ്റിവിടാനുള്ള    സംവിധാന  ചുമതല .   ടെലിവിഷന്‍  മഹാഭാരതത്തില്‍  കര്‍ണ്ണനായി   വേഷമിട്ട    പങ്കജ്  ദീര്‍ , സോമന്‍  ,സുകുമാരന്‍ ,  ജഗതി ,   ദേവന്‍ , ബാബു   ആന്റണി,  എന്നിങ്ങനെ    വമ്പന്‍  താരനിരയില്‍   ഹൈ ബ്ദ്ജടിലായിരുന്നു  ചിത്രം  ഒരുക്കിയത്. രണ്ടാം വരവിലൂടെ   ജയറാമിന്  സൂപ്പര്‍ സ്റ്റാര്‍  പരിവേഷം   ലഭിക്കുമെന്ന്   ജയറാമിന്‍റെ  ആരാധകരും  സിനിമാ ലോകവും  മാധ്യമങ്ങളുമെല്ലാം വിധി  എഴുതി .
maxresdefault (64)
എന്നാല്‍ ,  ജയറാമിന്‍റെയും ആരാധകരുടെയുമെല്ലാം  സൂപ്പര്‍സ്റ്റാര്‍ഡ൦  പ്രതീക്ഷകളെ  കരിച്ച്  കളഞ്ഞുകൊണ്ടായിരുന്നു  രണ്ടാം വരവ്    തിയേറ്ററുകളില്‍   തകര്‍ന്നടിഞ്ഞത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top