News

ജേക്കബിന്റെ സ്വർഗരാജ്യം ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടു.

Sponsored Links

jacob2

നിവിൻ പോളിയെ നായകനാക്കി വിനീത്‌ ശ്രീനിവാസൻ ഒരുക്കുന്ന ജേക്കബിന്റെ സ്വർഗരാജ്യം ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടു. വിനീത് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്‌ പോസ്റ്റർ റിലീസ് ചെയ്തത്.വിനീത്‌ ശ്രീനിവാസൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ്‌ ജേക്കബിന്റെ സ്വർഗരാജ്യം.

പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയിൽ രൺജി പണിക്കർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീനാഥ്‌ ഭാസി, സായ്കുമാർ,ലക്ഷ്മി രാമകൃഷ്ണൻ,ടി ജി രവി,ദിനേശ്‌ പ്രഭാകർ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങൾ. സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന റോളിലെത്തുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ചെന്നൈ പ്രളയം കാരണം ഗൗതം മേനോന്‌ ചിത്രീകരണത്തിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന്‌ ഒരു പുതുമുഖ താരത്തെയാണ്‌ ഈ വേഷത്തിനു വേണ്ടി തിരഞ്ഞെടുത്തത്.

ഷാൻ റഹ്മാനാണ്‌ ചിത്രത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top