News

ഇരിട്ടിയിലെ പിടികിട്ടാപുള്ളിയെ അറിയാമോ!!

Sponsored Links

iruttiyile pidikittapulli

midhun ramesh 6
വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അവതാരകനാണ് മിഥുൻ രമേശ്. ഇപ്പോഴിതാ മിഥുൻ നായകനാകുന്ന ചിത്രം അനൗൺസ് ചെയ്തിരിക്കുന്നു. “ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി” എന്ന ചിത്രത്തിലാണ് അവതാരക വേഷം അഴിച്ച് വച്ച് മിഥുൻ നായക വേഷത്തിൽ എത്തുന്നത്.

iruttiyile pidikittapulli
iruttiyile pidikittapulli 2

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ജനകീയനായ അവതാരകനാണ് മിഥുൻ. അടുത്തിടെ മിഥുൻ രമേശിന്റെ ആരാധകർ ചേർന്ന് ഫാൻസ് അസോസിയേഷനും രൂപീകരിച്ചിരുന്നു.

midhun ramesh

ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്.

midhun ramesh 2

 

midhun ramesh 5

കോമഡി ഉത്സവത്തിന്റെ തന്നെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

satheesh kumar

ഒരു സസ്പപെൻസ് ത്രില്ലർ ചിത്രമാണിത്. അനുരൂപ് കൊയിലാണ്ടിയും സർജി വിജയനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.ശരത്കുമാറും താഹിർ മട്ടാഞ്ചേരിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.

midhun ramesh 4

തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബോബി സിൻഹ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Bobby-Simha 2

Bobby-Simha

സലിം കുമാർ, ടിനി ടോം, കലാഭവൻ പ്രജോദ്,ബിജു കുട്ടൻ, വിജയ രാഘവൻ, ഉണ്ണി നായർ, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്*ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കേരേഡൻസ് ഫിലിംസിന്റെ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Irittiyile pidikittapulli movie announced

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top