Sports

ഈ വർഷവും ഐപിഎല്‍ മത്സരത്തിൽ വാതുവെപ്പ് നടന്നതായി സ്ഥരീകരണം, കുറ്റം സമ്മതിച്ച് സല്‍മാന്റെ സഹോദരന്‍

Sponsored Links

ipl

ഈ വർഷവും ഐപിഎല്‍ മത്സരത്തിൽ വാതുവെപ്പ് നടന്നതായി സ്ഥരീകരണം, കുറ്റം സമ്മതിച്ച് സല്‍മാന്റെ സഹോദരന്‍

cc82725a91acfb52139c5e391441dd72

ഈ വർഷവും ഐപിഎല്‍ മത്സരത്തിൽ വാതുവെപ്പ് നടന്നതായി സ്ഥരീകരണം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ കുറ്റം സമ്മതിച്ചതായി താനെ പോലീസ് അറിയിച്ചു.

rohit-sharma-glenn-maxwell_806x605_61494421699

വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് സമ്മതിച്ചു. ഒറ്റയ്ക്കും പ്രതികള്‍ക്കൊപ്പവുമാണ് അര്‍ബ്ബാസ് ഖാനെ ചോദ്യം ചെയ്തത്. 10 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് ഇതിനായി പൊലീസ് തയ്യാറാക്കിയിരുന്നത്.

images (2)

മേയ് 15നാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സോനു ജലന്‍ എന്ന വാതുവെപ്പുകാരനുമുണ്ടായിരുന്നു.

Arbaazjpeg

ഇയാളില്‍ നിന്നും വാതുവെപ്പുകാര്‍ക്കൊപ്പം അര്‍ബ്ബാസ് ഖാന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.ഇതോടെയാണ് താനെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടനോട് ആവശ്യപ്പെട്ടത്.

mumbai-indians-kings-xi-punjab-image

മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത് എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇയാളില്‍ നിന്നും മറ്റു ബോളിവുഡ് താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും കണ്ടെത്തിട്ടുണ്ട്

4742c5b4ab0f51eac6b607e97ea7f00f

അന്വേഷണത്തില്‍ അര്‍ബാസിന്റെയും സോനുവിന്റെയും പങ്ക് തെളിഞ്ഞതായി അഴിമതിവിരുദ്ധ സേനാ തലവനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായ പ്രദീപ് ശര്‍മ്മ പറഞ്ഞു. സോനുവും കളിക്കാരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് സോനു ജലാന്‍. അര്‍ബാസ് ഖാന്‍ സ്വന്തം പണമുപയോഗിച്ച് വാതുവെയ്പ് നടത്തിയെന്നും സോനു ഇതിന് സഹായിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top