News

ഗീതു മോഹൻ ദാസിന്റെ ഇൻഷ അള്ളാഹ് ( അക്ബറിനെ തേടി )

Sponsored Links

Geethu-Insha_allah

മലയാളത്തിൽ ആദ്യമായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഗീതു മോഹൻ ദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഇൻഷ അള്ളാഹ് ( അക്ബറിനെ തേടി ) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കാലവർഷത്തിന് ശേഷം മുംബൈയിലും ലക്ഷദ്വീപിലുമായി ചിത്രീകരണം ആരംഭിക്കുമെന്ന് ഗീതു മോഹൻദാസ് പറഞ്ഞു. മലയാള സിനിമയായതു കൊണ്ട് മലയാളത്തിലെ താരങ്ങൾ തീർച്ചയായും ചിത്രത്തിലുണ്ടാകുമെന്ന് ഗീതു മെട്രോ മാറ്റിനിയോട് പറഞ്ഞു.

നായകനും നായികയുമെന്ന പതിവ് സങ്കൽപത്തിലുള്ള കഥയല്ല ‘ഇൻഷ അള്ളാഹ്”യുടേതെന്നും ഒരു കൊച്ചു കുട്ടിയുടെ അക്ബറിനെ തേടിയുള്ള യാത്രയാണ് തന്റെ ചിത്രം പറയുന്നതെന്നും സംവിധായിക വ്യക്തമാക്കി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മലയാളത്തിലെ താരമായിരിക്കുമെന്ന് ഗീതു പറയുന്നു. എന്നാൽ, താരത്തെ തത്കാലം വെളിപ്പെടുത്തുന്നില്ലെന്ന് ഗീതു മോഹൻദാസ്.

ഗീതു ആദ്യമായി സംവിധാനം ചെയ്ത ലയേഴ്സ് ഡയസിന്റെ ടീം തന്നെയാണ് ഈ ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുക. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗീതുവിന്റെ ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ്.
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു ‘ഇൻഷാ അള്ളാഹ്”. അന്തർദേശീയ തലത്തിൽ വിഖ്യാതമായ ദൃശ്യം സൺഡാൻസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗോവയിൽ സംഘടിപ്പിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ഏഴു സിനിമകളിൽ ഒന്നാണ് ഇൻഷാ അള്ളാഹ്.
ഗീതു സംവിധാനം ചെയ്ത ലയേഴ്സ് ഡയസ് സൺഡാൻസ് പുരസ്കാരം ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. 2014 ലെ ഓസ്കാർ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രവും ലയേഴ്സ് ഡയസ് ആയിരുന്നു. അന്തർദേശീയ തലത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ചിത്രമായി മാറും ഗീതുവിന്റെ ഇൻഷാ അള്ളാഹ് എന്ന കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേക്ഷകർ.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top