News

എനിക്ക് ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ട്; “അമ്മ” അധ്യക്ഷ പദവിയിൽ നിന്നും ഒഴിയുന്നു – ഇന്നസെന്റ്

Sponsored Links

innocent-vareed-thekkethala-759x422

എനിക്ക് ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ട്; “അമ്മ” അധ്യക്ഷ പദവിയിൽ നിന്നും ഒഴിയുന്നു – ഇന്നസെന്റ്

innocent-actor

താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്. തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട്. അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും തന്നെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നെന്നും ഇന്നസന്റ് വ്യക്തമാക്കി. (മൂന്നു വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി)

innocent-all-set-to-compete-for-election_659

ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാന മോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. മറ്റുള്ളവരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് തുടരുന്നത്. താൻ രാജി വയ്ക്കുന്നതല്ല. എല്ലാത്തവണയും ജനറൽ ബോഡിയിൽ ചോദിക്കുന്ന കാര്യം ഇത്തവണയും ആവർത്തിക്കും. തനിക്കു രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.

innocent-vareed-thekkethala-759x422

‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു 2017 ഡിസംബറിൽ ഇന്നസന്റ് വ്യക്തമാക്കിയിരുന്നു. ജൂണിൽ നിലവിലെ കാലാവധി പൂർത്തിയാകും. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ അന്ന് ഇന്നസന്റ് വ്യക്തമാക്കി.

innocent 1

INNOCENT TO RESIGN FROM AMMA PRESIDENT POST

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top