മോഹൻലാലിനെ കാണാൻ ഇപ്പോളൊരു കൊതിയുണ്ട് – ഇന്ദ്രൻസ്

മോഹൻലാലിനെ കാണാൻ ഇപ്പോളൊരു കൊതിയുണ്ട് – ഇന്ദ്രൻസ്
ഇന്ദ്രൻസിന് ഇതുവരെ മോഹൻലാലിനെ കാണാൻ സാധ്ച്ചിട്ടില്ലെന്ന രീതീയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കുകയാണ് ഇന്ദ്രൻസ്. ലാല്‍സാറിനെ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കാണാന്‍ ഇപ്പോള്‍ ഒരു കൊതിയുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലാല്‍ സാറിനുവേണ്ടി ഒട്ടേറെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഇറങ്ങുന്നതെല്ലാം വലിയ വലിയ സിനിമകളാണ്. തന്റെ ഈ കൊച്ചുമുഖം കൊണ്ട് അതിലൊന്നും അഭിനയിക്കാന്‍ കഴിയില്ല. തനിക്കുവേണ്ടിയുള്ളത് എവിടെയോ ഇരിപ്പുണ്ട്. അത് എന്നെ തേടിയെത്തുമെന്നും അദ്ദേഹം പറയുന്നു. വളരെ ദാരിദ്രാവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്നതാണ് താന്‍. ഭാര്യ എപ്പോഴും ചോദിക്കാറുണ്ട്. എന്തിനാണ് അഭിമുഖങ്ങളില്‍ എപ്പോഴും ദാരിദ്രത്തെക്കുറിച്ച് പറയുന്നതെന്ന്. അപ്പോള്‍ പറയും ഇന്ദ്രന്‍സിന്റെ പഴയകഥകളില്ലെല്ലാം ദാരിദ്രമാണെന്ന്.
സിനിമയില്‍ ഇവിടെ വരെ എത്താന്‍ കഴിഞ്ഞതില്‍ എല്ലാവരോടും കടപ്പാടും നന്ദിയുമുണ്ട്. അതില്‍ ഒരാളാണ് പത്മരാജന് സാര്‍. സ്ക്രിപ്റ്റ് ഒരുക്കുമ്പോള്‍ കഥാപാത്രത്തിന് ഏത് വസ്ത്രം നല്കണമെന്നുള്ളത് വരെ അദ്ദേഹം എഴുതിവയ്ക്കും, ചിലപ്പോള്‍ സാര്‍ ഉദ്ദേശിച്ച വസ്ത്രം തന്നെ താന്‍ നിര്‍ദ്ദേശിക്കാറുണ്ട്.അതായിരുന്നു അന്നത്തെ കാലത്തെ സംവിധായകനും വസ്ത്രാലങ്കാരകനും തമ്മിലുള്ള ആത്മബന്ധമെന്നും ഇന്ദ്രന്‍സ് പറയുന്നു. ചില സംവിധായകര്‍ തുണിയെടുത്ത് മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിതപ്രതിസന്ധികളില്‍ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. താന്‍ കരഞ്ഞുതീര്‍ത്ത കണ്ണുനീരില്‍ മുങ്ങിച്ചാകുമോ എന്ന തന്നെ പേടിച്ചിട്ടുണ്ട് പലപ്പോഴും. എന്നാല്‍ ഇപ്പോള്‍ ജീവതത്തെക്കുറിച്ചോര്ത്ത് പേടി തോന്നുന്നില്ല. കയം നീന്തിക്കടന്നവന് പ്രളയത്തെ പേടിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
indrans about mohanlal