Articles

ഒരേ ഒരു ബീജം 11 ചിത്രങ്ങൾ, ആവർത്തിക്കുന്ന ഡോൺ ചരിത്രം

Sponsored Links

DON_metromatinee

ഒരേ ഒരു … ബീജം . 11 ചിത്രങ്ങള്‍ . ആ , ബീജം കാലത്തിനൊപ്പം ഉരുണ്ടുരുണ്ട്‌ മാറ്റങ്ങള്‍ക്കു വിധേയമായി പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു .

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ‘ ഡോണ്‍ ‘ ചിത്രങ്ങളുടെ ചരിതം ആരംഭിക്കുന്നത് …1962ല്‍ ഷമ്മികപൂറിനെ നായകനാക്കി
ഹിന്ദി സിനിമയിലെ പ്രതാപിയായ സംവിധായകന്‍ ശക്തി സാമന്ത ഒരുക്കിയ ‘ ചൈനടൌണ്‍’ എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിലെ….. ഗ്യാങ്ങ്സ്റ്റ്റ്ററായ മൈക്കില്‍നിന്നും …. ഗായകനായ ഷേകറില്‍ നിന്നുമായിരുന്നു . ചൈന ടൌണ്‍ ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ വിജയമായി മാറി . 1968ല്‍ ചൈനടൌണ്‍ ‘കുടിയിരുന്ത കോയില്‍ ‘ എന്ന പേരില്‍ എം.ജി .ആര്‍-ജയലളിത ജോഡികളെ ഒരു മിപ്പിച്ചു മലയാളിയായ സംവിധായകന്‍ കെ .ശങ്കര്‍ തമിഴിലേക്ക് റിമേക്ക് ചെയ്ത. ചിത്രം തകര്‍പ്പന്‍ വിജയമായി മാറി. 1969ല്‍ എന്‍ .ടി . ആര്‍ – കെ .ആര്‍ . വിജയ ജോഡിയുമായി ‘ബാലേതമ്മു ടു’ എന്നപേരില്‍ തെലുങ്കിലേക്ക് അവതരിപ്പിച്ചപ്പോയും അതെ വിജയം ആവര്‍ത്തിച്ചു . 16 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഘടന വിളക്കി ചേര്‍ത്ത് 1978ല്‍ സംവിധായകന്‍ ചന്ദ്ര ബാറോട്ട് അമിതാഭ് ബച്ചനെ നായകനാക്കി ഒരുക്കിയ ‘ഡോണ്‍ ‘ പിറന്നത്‌ ഹിന്ദി സിനിമയുടെ ചരിത്ര വിജയങ്ങളിലൊന്നായി കൊണ്ടായിരുന്നു . 1979ല്‍ ‘യുഗാന്ദര്‍’ എന്ന പേരില്‍ വീണ്ടും തെലുങ്ക് റിമേക്ക് ചെയ്തപ്പോയും നായകന്‍ എന്‍ .ടി .ആര്‍ തന്നെ . യുഗാന്ദറും വിജയം ആവര്‍ത്തിച്ചു . 1980ല്‍ തമിഴ് സംവിധായകന്‍ ആര്‍ . കൃഷ്ണ മൂര്‍ത്തി ‘ ബില്ല ‘ എന്ന പേരില്‍ തമിഴ് സംസാരിപ്പിച്ചപ്പോള്‍ ‘രജനീകാന്ത്’ എന്ന സൂപ്പര്‍ താരത്തിനു ജന്മം നല്‍കികൊണ്ടായിരുന്നു ഡോണ്‍ തരംഗം തമിഴ് നാട്ടില്‍ കൊടുംകാറ്റായിമാറിയത് . 1986ല്‍ മോഹന്‍ലാലിനെ നായകനാക്കി ഇതിഹാസ സംവിധായകന്‍ ശശികുമാര്‍ ‘ ശോഭ് രാജ് ‘ എന്ന പേരില്‍ മലയാളത്തിലെത്തിച്ചപ്പോള്‍ ചിത്രം പരാജയമായി മാറുകയായിരുന്നു. കാരണം,…. ചിത്രത്തിന്റെ കഥ മാറ്റങ്ങള്‍ക്കു വിധേയമാക്കികൊണ്ടായിരുന്നു മലയാളം സംസാരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 2006ല്‍ ‘ഫറാന്‍ അക്തര്‍’ ഷാരൂഖ്‌ ഖാനെ നായകനാക്കി ‘ഡോണ്‍’ എന്ന പേരില്‍ പുനര്‍ജന്മം നല്‍കിയപ്പോള്‍ മഹാവിജയങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 2007ല്‍ സംവിധായകന്‍ ‘വിഷ്ണു വര്‍ദ്ധന്‍’ അജിത്തിനെ നായകനാക്കി ‘ബില്ല ‘ എന്ന പേരില്‍ വീണ്ടും തമിഴ് പേശിച്ചപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ സിനിമ കണ്ട വലിയ വിജയങ്ങളിലൊന്നായി മാറി . 2009ല്‍ പ്രഭാസിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ മെഹര്‍ രമേശ്‌ ‘ ബില്ല’ എന്ന പേരില്‍ തെലുങ്ക്കില്‍ ഒരുക്കി പക്ഷേ, ചിത്രം ആവറേജ് വിജയമായി മാറുകയായിരുന്നു . 2011ല്‍ ഷാരൂഖ്‌ ഖാനും ഫറാന്‍അക്തറുമായിരുന്നു ….ഡോണ്‍ ബീജത്തെ സ്റ്റയിലിഷ് ചെയ്ത വെടികെട്ട് ഐറ്റമാക്കി മാറ്റി പുതുവഴിയിലൂടെ ‘ ഡോണ്‍2 ‘ അവതരിപ്പിച്ചത് . ഒരു ഇന്ത്യന്‍ സിനിമയുടെ ഐതിഹാസിക വിജയം കൈവരിച്ചു കൊണ്ടായിരുന്നു ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചത് . 2012ല്‍ അജിത്തിനെ നായകനാക്കി സംവിധായകന്‍ ചക്രി ‘ഡോണ്‍’ ബീജത്തിന്റെ ഭൂതകാലത്തിലേക്കു സഞ്ചരിക്കാനുള്ള ശ്രമം നടത്തിനോക്കി …പക്ഷേ , അതിനു വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞില്ല … ഡോണ്‍ ബീജം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് കാലപരിണാമത്തിന് വിധേയമായി ആവര്‍ത്തിക്കുന്ന ചരിത്രം പോലെ … ”.കൂറ്റന്‍ വിജയകാഹളം മുഴക്കി ‘ഡോണ്‍ 3’ യുമായി ഫറാന്‍ അക്തറും …ഷാരൂഖ്‌ ഖാനും… വീണ്ടും നമുക്ക് മുന്നിലേക്ക്‌ വരാനിരിക്കുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top