Sports

ബി സി സിയോട് അധിക വരുമാനം ആവശ്യപ്പെട്ട് ഇന്ത്യൻ ടീം

Sponsored Links

cricket-india-kolkata-england-3rd-odi-at_56476df4-5c79-11e7-9d38-39c470df081e

ബി സി സിയോട് അധിക വരുമാനം ആവശ്യപ്പെട്ട് ഇന്ത്യൻ ടീം

Indian_Cricket_Team_PTI

ബി സി സിയോട് കൂടുതൽ വരുമാനം ആവശ്യപ്പെട്ട് ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന വരുമാനം 3 ലക്ഷം ഡോളർ ആക്കി ഉയർത്തിയത് ഈ വർഷമാണ്. ബി സി സിക്ക് കിട്ടുന്ന കൂടുതൽ വരുമാനത്തിൽ നിന്നും തങ്ങളുടെ വരുമാനം ഉയർത്തണമെന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ആവശ്യപ്പെട്ടത്.
വെളളിയാഴ്ച്ച ബിസിസിഐയുമായി കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യന്‍ സ്ക്വാഡ് കൂടുതല്‍ ശമ്പളം വേണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. 2018 മുതല്‍ 2022 വരെയുളള ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ചാനലിന് ബിസിസിഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്ല്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക.

60880350

സെപ്തംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കുമായി താരങ്ങളെത്തിയത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രി, മഹേന്ദ്രസിംഗ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയതായി ബിസിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

cricket-india-kolkata-england-3rd-odi-at_56476df4-5c79-11e7-9d38-39c470df081e

കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഷെഡ്യൂളിന്റെ പേരില്‍ വിരാട് കോഹ്‌ലി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നത് കൊണ്ട് ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നായിരുന്നു കോഹ്ലി പറഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്‌ക്ക് ഒരുങ്ങേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള തയ്യാറെടുപ്പിന് രണ്ട് ദിവസം മാത്രമാണ് സമയമുള്ളതെന്നും കൊഹ്‌ലി ചൂണ്ടിക്കാട്ടി.

files-cricket-ind-eng_be5f9ea0-d977-11e6-a260-7aa04c68bc63

നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുളളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് വിരാട് കോഹ്ലിയുളളത്. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി താരങ്ങള്‍ ബിസിസിഐ അഡ്മിനിസ്ട്രേറ്റര്‍ വിനോദ് റായിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പ്രതിഫലക്കാര്യവും മത്സരങ്ങലുടെ ഷെഡ്യൂള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും.

576746-indian-team-kohli-dhoni

indian cricket team deamands pay hike from b c c

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top