News

‘അമ്മ പ്രസിഡന്റ് ഇന്നസെന്റിന്‌ പകരം മോഹൻലാലോ ? പ്രതികരണവുമായി ഇടവേള ബാബു

Sponsored Links

ASERFTGYH

‘അമ്മ പ്രസിഡന്റ് ഇന്നസെന്റിന്‌ പകരം മോഹൻലാലോ ? പ്രതികരണവുമായി ഇടവേള ബാബു

Amma meet

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇന്നസെന്റ് ഒഴിവാക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെചുറ്റിപറ്റി നിരവധി അഭ്യൂഹങ്ങളാണ് വരുന്നത്. മോഹൻലാലാണ് പ്രെസിഡെന്റ് എന്ന നിലക്ക് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെകുറിച്ച് സെക്രട്ടറി ഇടവേള ബാബു പ്രതികരിക്കുന്നു.

qhumpAdbiddjd

നിലവില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് മോഹന്‍ലാല്‍. എന്നാല്‍ ഭാരവാഹികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുകയാണ് സെക്രട്ടറി ഇടവേള ബാബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

idavela-babu-at-amma-general-body-meeting-2017-photos-23041

”മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടു കൂടി ജനറല്‍ ബോഡി യോഗം നടക്കും. പ്രസിഡന്റ് ആരാകണമെന്നൊന്നും തീരുമാനിച്ചിട്ടില്ല. എന്തടിസ്ഥാത്തിലാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല.”

AMMA

താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായാണ് വാര്‍ത്തകള്‍ വന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

idavela-babu-at-amma-general-body-meeting-2017-photos-02022

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

rcumCyhgdfcha

idavela babu about amma precident

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top