News

സൂപ്പർസ്സ്റ്റാർ മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഹർജ്ജി.

Sponsored Links

mohanlal-may21

മോഹൻലാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ ഹർജ്ജി. കൊച്ചി സ്വദേശി പൗലോസ്‌ എന്നയളാണ്‌ ഹർജ്ജി സമർപ്പിച്ചത്‌. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ലൈസൻസില്ലാതെ സൂക്ഷിച്ച നാല്‌ ആനക്കൊമ്പുകൾ പിടിച്ചെടുത്ത കേസിൽ സിബിഐ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ്‌ ഹർജ്ജി നൽകിയത്‌.

നിയമം അനുസരിച്ച്‌ ലൈസൻസില്ലാതെ ആനക്കൊമ്പ്‌ കൈവശം വയ്ക്കുന്ന ആളിനെ ഉടൻ അറസ്റ്റ്‌ ചെയ്യണം. എന്നാൽ കേസ്‌ അന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണർ ബിജോ അലക്സാണ്ടറും മലയാറ്റൂർ ഡി എഫ്‌ ഒയും ചേർന്ന് മോഹൻലാലിന്‌ അനുകൂല നിലപാടെടുത്തു എന്നും ഹർജ്ജിയിൽ ചൂണ്ടിക്കാണിക്കുന്നു.

2012 ജൂണിൽ ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്ഡിലായിരുന്നു മോഹൻലാലിന്റെ വീട്ടിൽ നിന്നും ലൈസൻസില്ലാതെ സൂക്ഷിച്ച ആനക്കൊമ്പുകൾ പിടിച്ചെടുത്തത്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top