News

വരുന്നു ഹാപ്പി വെഡിങ് രണ്ടാം ഭാഗം, നായകനാകുന്നത് താരപുത്രനോ???

Sponsored Links

ssss

വരുന്നു ഹാപ്പി വെഡിങ് രണ്ടാം ഭാഗം, നായകനാകുന്നത് താരപുത്രനോ???

happy

നവാഗത സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ അരങ്ങേറ്റ ചിത്രമായ ‘ഹാപ്പി വെഡ്ഡിംഗ്’ സെഞ്ച്വറി ആഘോഷിച്ച ചിത്രമായിരുന്നു.സൗബിന്‍ ഷാഹിര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനവേഷക്കാര്‍ .

734642

പുതുമുഖങ്ങളുടെ സമ്പൂര്‍ണ്ണ വിജയം തന്നെയായിരുന്നു ഒമര്‍ ലുലുവിന്‍റെ പ്രഥമ ചിത്രമായ ഹാപ്പി വെഡ്ഡിംഗ് നേടിയെടുത്തത് .

cinema-happy-wedding-recent-picture-5820

ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റിമേക്ക് ചെയ്യുന്നതും ഒമര്‍ ലുലു തന്നെയാണ് .എന്നാല്‍ , ഹാപ്പി വെഡ്ഡിംഗിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കുന്നത് .

happy-wedding-movie-1.jpg.image.784.410

താരപുത്രന്മാരായ പ്രണവ് ,ദുൽഖർ ,കാളിദാസ് , ഗോകുൽ സുരേഷ് , നിരഞ്ജൻ ഇവരിൽ ആരെങ്കിലും സിനിമയിൽ ഉണ്ടാകുമെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോർട്ട്. സിജു വിൽ‌സൺ തന്നെ നായകനാകുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്

happy-wedding-movie-poster-9573

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്ത ഔസേപ്പച്ചന്‍ വാളക്കുഴിയായിരിക്കും ‘ഹാപ്പി വെഡ്ഡിംഗ് 2 ‘വിന്‍റെ നിര്‍മ്മാതാവ്.

main

നിലവില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്വ്‌ ‘ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവും ഔസേപ്പച്ചന്‍ വാളക്കുഴി തന്നെയാണ്. ഒമര്‍ ലുലുവിന്‍റെ രണ്ടാം ചിത്രമായ ചങ്ക്‌സും ബോക്സോഫീസില്‍ നേട്ടം കൊയ്തിരുന്നു.

maxresdefault

ചങ്ക് സിനും രണ്ടാംഭാഗം ഒരുക്കാനുള്ള പദ്ധതി ഒമര്‍ ലുലുവിനുണ്ട്.ധര്‍മ്മജന്‍ ,ബാലു വര്‍ഗ്ഗീസ് , ഹണീറോസ് തുടങ്ങിയവരാണ് ച്ങ്ക്സിലെ താരനിര .ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒമര്‍ ലുലുവിന്‍റെ അഡാറ് ലവ്വിനു ശേഷം ‘പവര്‍ സ്റ്റാര്‍’ എന്ന മാസ് ചിത്രത്തിലേക്കായിരിക്കും ഒമര്‍ കടക്കുക.

പവര്‍ സ്റ്റാറിലെ നായകന്‍ മമ്മൂട്ടിയാവാണമെന്ന് ഒമര്‍ ലുലുവും മമ്മൂട്ടിയുടെ ഫേസ്ബുക്ക് ചാവേറുകളും ചേര്‍ന്ന് കിനാവ്‌ കാണുന്നുണ്ടെങ്കിലും മമ്മൂട്ടി ഒമര്‍ ലുലുവിന് നേരെ പച്ച കൊടി കാണിച്ചിട്ടില്ല എന്നാണ് കേള്‍ക്കുന്നത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top