News

ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയ പോലീസുകാരന്‍ യാത്രക്കാരനെ മുഷ്ടിചുരുട്ടി ഇടിച്ചു മൂക്കുപൊട്ടിയ 69-കാരന്‍ ആസ്​പത്രിയില്‍

Sponsored Links

Governer Police Oldman Kottakkal

ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയ പോലീസുകാരന്‍ യാത്രക്കാരനെ മുഷ്ടിചുരുട്ടി ഇടിച്ചു
മൂക്കുപൊട്ടിയ 69-കാരന്‍ ആസ്​പത്രിയില്‍

ഗവര്‍ണര്‍ പോകുന്ന വഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കാര്‍യാത്രക്കാരനായ അറുപത്തൊമ്പതുകാരനെ മുഷ്ടിചുരുട്ടി മൂക്കിനിടിച്ചു. കാര്‍ വേണ്ടത്ര ഒതുക്കിയിട്ടില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. മൂക്കുപൊട്ടി ചോരയൊലിച്ച കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പ് ‘ശ്രുതി’യില്‍ കെ.ആര്‍. ജനാര്‍ദ്ദനനെ(69) കോട്ടയ്ക്കല്‍ അല്‍മാസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററാണ് ജനാര്‍ദ്ദനന്‍.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. ആസ്​പത്രിയില്‍ ചികിത്സയിലുള്ള ജനാര്‍ദ്ദനന്‍ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ:
Governer Police Oldman Kottakkal
‘രാവിലെ വീട്ടില്‍നിന്ന് സ്വാഗതമാട്ടേക്ക് കാറോടിച്ചുപോകുകയായിരുന്നു ഞാന്‍. റോഡുനീളെ പോലീസുകാരുണ്ടായിരുന്നു. പൊന്നാനിയിലേക്ക് പോകുന്ന ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍. ഗവര്‍ണറുടെ വാഹനം എത്താറായപ്പോള്‍ കാര്‍ കഴിയാവുന്നത്ര വശത്തേക്ക് മാറ്റിനിര്‍ത്തി. ഗവര്‍ണര്‍ പോയി കാറെടുക്കാനൊരുങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ ആക്രോശിച്ചുകൊണ്ട് വന്നു, എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്നുചോദിച്ച് മുഷ്ടിചുരുട്ടി മൂക്കിനിടിച്ചു. മൂക്കുപൊട്ടി ചോരയൊലിച്ചത് ദാ, കണ്ടില്ലേ?’-ജനാര്‍ദ്ദനന്‍ ഷര്‍ട്ടിലേക്ക് ചൂണ്ടി.

സംഭവംകണ്ട് ഓടിക്കൂടിയ ആളുകള്‍ പോലീസിനെതിരേ തിരിഞ്ഞു. അപകടം മണത്ത പോലീസുകാര്‍ പ്രശ്‌നം സംസാരിച്ച് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

ഇടിച്ചിട്ടില്ല, കൈ തട്ടിയതാകാമെന്ന് പോലീസ്

കാര്‍യാത്രക്കാരനെ മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ലെന്ന് പോലീസ്. ഗവര്‍ണറുടെ വാഹനത്തിനുപിന്നാലെ പിന്നെയും അകമ്പടിവാഹനങ്ങള്‍ പോകാനുണ്ടായിരുന്നു. ഈസമയത്ത് കാര്‍ മുന്നോട്ടെടുക്കാനൊരുങ്ങിയ ജനാര്‍ദ്ദനനെ കൈകൊണ്ടു തടയുകമാത്രമാണ് ചെയ്തത്. അപ്പോള്‍ പോലീസുകാരന്റെ നഖമോ മോതിരമോ മുഖത്തുതട്ടിയിരിക്കാം. അദ്ദേഹത്തിന്റെ മൂക്കില്‍നിന്ന് രക്തം വരുന്നതുകണ്ട് പോലീസ് വാഹനത്തില്‍ത്തന്നെയാണ് ആസ്​പത്രിയില്‍ കൊണ്ടുപോയത് -ഇതാണ് കോട്ടയ്ക്കല്‍ പോ

Governer Police Oldman Kottakkal

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top